‘ഹിരണ്യം’ മാന്ത്രികമായ നോവല്‍ അനുഭവം; മനോജ് കുറൂര്‍
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആദ്യനോവല്‍ ഹിരണ്യത്തെക്കുറിച്ച് എഴുത്തുകാരന്‍ മനോജ് കുറൂര്‍ എഴുതിയ വായനാനുഭവം.
“മാന്ത്രികനോവലല്ല ഇത്; മാന്ത്രികമായ നോവല്‍ അനുഭവമാണ്. ജീവിതത്തിനും മരണത്തിനുമിടയില്‍, മൂര്‍ത്തതയ്ക്കും അമൂര്‍ത്തതയ്ക്കുമിടയില്‍, ബോധത്തിനും അബോധത്തിനുമിടയില്‍ സൃഷ്ടിക്കപ്പെട്ട ഒരു ലോകം അതേ മനോനിലയിലെത്തുന്ന വായനയിലൂടെയാണു വീണ്ടെടുക്കപ്പെടുക. എത്ര സങ്കീര്‍ണമാണ് മനുഷ്യന്റെ മനോനില എന്നും എന്തെന്ത് അപരലോകങ്ങളാണ് അതിലടങ്ങിയിരിക്കുന്നതെന്നും വിഹ്വലതയോടെ നാം തിരിച്ചറിയാതിരിക്കില്ല. എഴുപതുകളില്‍ എഴുതിയ ഈ കൃതി ഇതിനു മുമ്പും പിന്‍പുമുള്ള നോവലുകളില്‍നിന്നു ഭാഷയിലും പരിചരണത്തിലും വേറിട്ടു നില്ക്കുന്നു. ഭാഷയെയും അനുഭവത്തെയും ഒന്നാക്കുന്ന കലയാണിത്. അന്നെഴുതിയതെങ്കിലും കവിയും കാലവും ഇന്നത്തേക്കു കരുതിവച്ച പുസ്തകമാവും ഹിരണ്യം.”
ഹിരണ്യം ഡി സി ബുക്സ് ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്നും വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.