DCBOOKS
Malayalam News Literature Website

ഫാ.ഡോ.ടി.ജെ. ജോഷ്വ അന്തരിച്ചു 

എഴുത്തുകാരൻ, പ്രഭാഷകൻ, ദൈവശാസ്ത്ര ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വേദശാസ്ത്ര പണ്ഡിതനും കോട്ടയം ഓർത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി മുൻ പ്രിൻസിപ്പലുമായ ഫാ.ഡോ.ടി.ജെ. ജോഷ്വ (95) അന്തരിച്ചു. അറുപതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1929-ല്‍ കോന്നി കൊന്നപ്പാറ തെക്കിനേത്ത് വീട്ടില്‍ റ്റി.വി. ജോണ്‍-റാഹേല്‍ ദമ്പതികളുടെ മകനായി ജനിച്ചു. കോട്ടയം സി.എം.എസ്. കോളജില്‍നിന്ന് ഇന്റര്‍ മീഡിയറ്റ്, ആലുവ യു.സി കോളജില്‍നിന്ന് ബി.എ., കൊല്‍ക്കത്ത ബിഷപ്‌സ് കോളജില്‍നിന്ന് ബി.ഡി., അമേരിക്കയിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍നിന്ന് എസ്.റ്റി.എം. ബിരുദങ്ങള്‍ കരസ്ഥമാക്കി. യെരുശലേമിലെ എക്യുമെനിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗവേഷണപഠനം നടത്തി. 1947-ല്‍ ശെമ്മാശപ്പട്ടവും 1956-ല്‍ വൈദികപദവിയും കൈവന്നു. 1954 മുതല്‍ കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകന്‍. ആദ്ധ്യാത്മിക-തത്ത്വചിന്താമേഖലകളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

ഇന്നത്തെ ചിന്താവിഷയം, ഇന്നത്തെ ചിന്താവിഷയം-ഉത്തമ ജീവിതചിന്തകള്‍, ശുഭചിന്തകള്‍-ജീവിതവിജയത്തിന്, ശുഭചിന്തകള്‍-സന്തോഷകരമായ കുടുംബ ജീവിതത്തിന്, ശുഭചിന്തകള്‍-കുട്ടികളില്‍ സല്‍സ്വഭാവം വളര്‍ത്താന്‍, ശുഭചിന്തകള്‍-മികച്ച പെരുമാറ്റശീലങ്ങള്‍ക്ക്, ശുഭചിന്തകള്‍-കൗമാരം വഴിതെറ്റാതിരിക്കാന്‍, ശുഭചിന്തകള്‍-പ്രതിസന്ധികള്‍ നേരിടാന്‍ഇന്നത്തെ ചിന്താവിഷയം, ഇന്നത്തെ ചിന്താവിഷയം-ഉത്തമ ജീവിതചിന്തകള്‍, ശുഭചിന്തകള്‍-ജീവിതവിജയത്തിന്, ശുഭചിന്തകള്‍-സന്തോഷകരമായ കുടുംബ ജീവിതത്തിന്, ശുഭചിന്തകള്‍-കുട്ടികളില്‍ സല്‍സ്വഭാവം വളര്‍ത്താന്‍, ശുഭചിന്തകള്‍-മികച്ച പെരുമാറ്റശീലങ്ങള്‍ക്ക്, ശുഭചിന്തകള്‍-കൗമാരം വഴിതെറ്റാതിരിക്കാന്‍, ശുഭചിന്തകള്‍-പ്രതിസന്ധികള്‍ നേരിടാന്‍ തുടങ്ങിയ പുസ്തകങ്ങൾ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുറിവേറ്റ ഹൃദയങ്ങള്‍ക്ക് സാന്ത്വനമേകുവാനും നിരാശയുടെ കരിനിഴലില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശയുടെ ദീപനാളം തെളിക്കുവാനും വഴിവിട്ട് യാത്ര ചെയ്യുന്നവര്‍ക്ക് വഴികാട്ടിയാവാനും ആദ്ധ്യാത്മികലോകത്തേക്ക് ശ്രദ്ധ തിരിക്കാനും പര്യാപ്തമായ ശുഭചിന്തകളുമായി മലയാളിയുടെ പ്രഭാതങ്ങളെ തൊട്ടുണര്‍ത്തുന്ന പ്രശസ്ത എഴുത്തുകാരനും വേദപണ്ഡിതനുമായിരുന്നു റ്റി ജെ ജെ എന്നറിപ്പെടുന്ന ഫാ.റ്റി ജെ ജോഷ്വ. ഇരുപതോളം വര്‍ഷങ്ങളായി മലയാളമനോരമയിലെ ഇന്നത്തെ ചിന്താവിഷയം കൈകാര്യം ചെയ്തി രുന്നത് ഫാദര്‍ റ്റി.ജെ.ജോഷ്വയാണ്. ആ ആത്മീയചിന്തകള്‍ ദൈനംദിന വായനയ്ക്കും മനനത്തിനുമായി ക്രമീകരിച്ച ഇന്നത്തെ ചിന്താവിഷയം, ഇന്നത്തെ ചിന്താവിഷയം: ഉത്തമജീവിതചിന്തകള്‍ എന്നിങ്ങനെ രണ്ടു പുസ്തകങ്ങളിലായി ഡി സി ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ആത്മകഥ ഓര്‍മ്മകളുടെ പുത്തന്‍ ചെപ്പും ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രോഗംപോലും ഈശ്വരവരദാനമായി കാണുന്ന റ്റി ജെ ജെയുടെ വ്യക്തിജീവിതവും അദ്ധ്യാത്മിക ജീവിതവും പ്രവര്‍ത്തനമണ്ഡലങ്ങളും എല്ലാം ആത്മകഥയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സ്വന്തം ജീവന്‍ പറിച്ചെടുക്കുന്ന ആത്മാര്‍ത്ഥതയും സത്യസന്ധതയും ഓരോ വാക്കിലും നമുക്ക് വായിച്ചെടുക്കാന്‍ കഴിയും.

Comments are closed.