കായംകുളത്തേയ്ക്ക് പോന്നോളൂ, സാഹിത്യം തൊട്ട് കൂട്ടി ആഹാരം കഴിക്കാം!
വിഭവങ്ങള്‍ നിറയെയുള്ള തീന്‍മേശ, ചുറ്റുംകൂടിയിരുന്നുള്ള വര്‍ത്തമാനങ്ങള്‍, ചൂടന്‍ ചര്‍ച്ചകള്‍…ഭക്ഷണത്തിനും സൗഹൃദത്തിനുമൊപ്പം മാധവിക്കുട്ടിയുടെയും ഒ വി വിജയന്റെയുമൊക്കെ ചിത്രങ്ങളും വരികളുമൊക്കെ കൂടി ആയാലോ? ഇത്തരം ഒരു അനുഭവം നേരിട്ട് ആസ്വദിക്കണമെങ്കില്‍ നിങ്ങള്‍ കായംകുളത്തേയ്ക്ക് പോന്നോളൂ, സാഹിത്യം തൊട്ട് കൂട്ടി ആഹാരം കഴിക്കാം!
കായംകുളത്ത് നാഷണല്‍ ഹൈവേയില്‍ ഉള്ള മദേഴ്‌സ് റസ്‌റ്റോറന്റിലെ തീന്‍ മേശകളില്‍ ഏതൊരു പുസ്തകപ്രേമിയുടെയും കണ്ണുടക്കും. കായംകുളത്ത് നാഷണല്‍ ഹൈവേയില്‍ ഉള്ള മദേഴ്‌സ് റസ്‌റ്റോറന്റിലെ തീന്‍ മേശകളില്‍ ഏതൊരു പുസ്തകപ്രേമിയുടെയും കണ്ണുടക്കും. മലയാളത്തിന്റെ പ്രിയ എഴുത്തുകാരുടെ ചിത്രങ്ങളോടൊപ്പം അവരുടെ എഴുത്തുകളില്‍ നിന്നുള്ള മനോഹരമായ ഉദ്ധരണികളും പുസ്തകങ്ങളുടെ കവര്‍ച്ചിത്രങ്ങളുമൊക്കെ തീന്‍മേശയില്‍ മനോഹരമായി ചേര്‍ത്തുവെച്ചിട്ടുണ്ട്.
Comments are closed.