DCBOOKS
Malayalam News Literature Website

റിപ്പബ്ലിക് ദിനാഘോഷം ചരിത്രമാക്കാനൊരുങ്ങി ഭാരതം; അതിഥികളായെത്തുന്നത് പത്ത് രാഷ്ട്ര തലവന്‍മാര്‍

2018 ലെ റിപ്പബ്ലിക് ദിനാഘോഷം ചരിത്രമാക്കാനൊരുങ്ങി ഭാരതം. ആസിയാനിലെ 10 അംഗരാഷ്ട്രങ്ങളിലെ തലവന്‍മാരാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യ അതിഥികള്‍. ആദ്യമായാണ് റിപ്പബ്ലിക് ദിന ആഘോഷത്തിന് പത്ത് രാഷ്ട്ര തലവന്‍മാര്‍ എത്തുന്നത്.

ആസിയാന്‍ രൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷികവും ആസിയാനില്‍ ഇന്ത്യ അംഗത്വം എടുത്തതിന്റെ 25ാം വാര്‍ഷികവുമാണിത്. തായ്‌ലാന്റ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, ഫിലിപ്പിയന്‍സ്, സിംഗപ്പൂര്‍, മ്യാന്‍മാര്‍, ബ്രൂണോയ്, കംബോഡിയ, ലാവോസ് എന്നീ രാജ്യങ്ങളിലെ തലവന്‍മാരാണ് അതിഥികളായി എത്തുന്നത്. എല്ലാ അതിഥികളെയും ഉള്‍ക്കൊള്ളിക്കുന്നതിന് രാജ് പഥില്‍ നൂറ് അടി വലുപ്പത്തില്‍ പ്രത്യേക ബുള്ളറ്റ് പ്രൂഫ് ക്യാബിന്‍ നിര്‍മിച്ചിട്ടുണ്ട്. ഇത്തവണ ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി ആകാശത്ത് ആസിയാന്‍ പതാക പാറിക്കും.

വ്യോമസേനയുടെ അഞ്ച് ഹെലികോപ്റ്ററുകള്‍ പറക്കുന്നതില്‍ ആദ്യത്തെതില്‍ ആസിയാന്‍ പതാക പറക്കും. രണ്ടാമത്തേതില്‍ ദേശീയ പതാകയും പിന്നീടുള്ളവയില്‍ കര,നാവിക വ്യോമ സേനയുടെയും പതാകകള്‍ പറക്കും. അതെസമയം റിപ്പബ്ലിക് ദിനാഘോഷത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യം അതീവ സുരക്ഷയിലാണ്.

ഭീകരാക്രമണ ഭീഷണി മുന്‍ നിര്‍ത്തി രാജ്യത്തെ തന്ത്ര പ്രധാനമായ സ്ഥലങ്ങളെല്ലാം അതീവ ജാഗ്രതയിലാണ്.

Comments are closed.