വിവര്‍ത്തക എഡിത്ത് ഗ്രോസ്മാന്‍ വിടവാങ്ങി
പ്രശസ്ത വിവർത്തക എഡിത്ത് ഗ്രോസ്മാന്‍ (87) അന്തരിച്ചു. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്, മരിയോ വര്‍ഗാസ് യോസ, അല്‍വാരോ മ്യൂട്ടിസ്, സെര്‍വാന്റിസ്, മെയ്‌റ മോണ്ടെറോ, അഗസ്റ്റോ മോണ്ടെറോസോ, ജെയിം മാന്റിക്, ജൂലിയന്‍ റിയോസ് എന്നീ പ്രമുഖ എഴുത്തുകാരുടെ കൃതികള്‍ ഇംഗ്ലിഷിലേക്ക് തര്‍ജ്ജമ ചെയ്ത വിവര്‍ത്തകയാണ് എഡിത്ത് ഗ്രോസ്മാന്‍. ലാറ്റിന്‍ അമേരിക്കന്‍ കൃതികളും സ്പാനിഷ് കൃതികളും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
‘ലവ് ഇന്‍ ദ് ടൈം ഓഫ് കോളറ’ (കോളറാകാലത്തെ പ്രണയം), ‘ദ് ജനറല്‍ ഇന്‍ ഹിസ് ലാബിരിന്ത്’ (ജനറൽ തന്റെ രാവണൻ കോട്ടയിൽ), ‘ലിവിങ് ടു ടെല്‍ ദി ടെയിൽ’ (കഥപറയാനൊരു ജീവിതം), ‘മെമ്മറീസ് ഓഫ് മൈ മെലങ്കളി ഹോര്‍സ്’ (എന്റെ വിഷാദ ഗണികാസ്മൃതികള്‍), സ്‌ട്രേഞ്ച് പില്‍ഗ്രിംസ് (അപരിചിതരായ തീർത്ഥാടകർ) തുടങ്ങിയ കൃതികളുടെ പരിഭാഷയിലൂടെ മാര്‍കേസിനെ ലോകത്തിനു പരിചയപ്പെടുത്തിയത് എഡിത്താണ്. ഈ പുസ്തകങ്ങളുടെ എല്ലാം മലയാളം പരിഭാഷ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാരിയോ വര്‍ഗാസ് യോസയുടെ ‘ഫീസ്റ്റ് ഓഫ് ദ് ഗോട്ടി’ന്റെ (ആടിന്റെ വിരുന്ന്, മലയാളം പരിഭാഷ-ഡി സി ബുക്സ്) പരിഭാഷയ്ക്ക് എഡിത്ത് 2001 ല്‍ പെന്‍-ബോംസി സമ്മാനം നേടി. 2006 ല്‍, വിവര്‍ത്തനരംഗത്തെ ആജീവനാന്ത നേട്ടത്തിനുള്ള പെന്‍ റാല്‍ഫ് മാന്‍ഹൈം മെഡലും ലഭിച്ചിട്ടുണ്ട്.
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.