മലയാളസാഹിത്യത്തിലെ പ്രഗത്ഭരുടെ സംഗമവേദിയായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍
മലയാളസാഹിത്യത്തിലെ പ്രഗത്ഭ എഴുത്തുകാരുടെ സംഗമവേദിയാകാന്‍ ഒരുങ്ങുകയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. സാഹിത്യവും കലയും സംസ്‌കാരവും സംഗമിക്കുന്ന സാഹിത്യോത്സവ വേദിയില്‍ ടി.പത്മനാഭന്‍, ആനന്ദ്, എം.മുകുന്ദന്‍, സക്കറിയ, ബെന്യാമിന്‍, സി.വി.ബാലകൃഷ്ണന്‍, ടി.ഡി.രാമകൃഷ്ണന്‍, പി.എഫ്.മാത്യൂസ്, പ്രൊഫ.എസ്.ശിവദാസ്, വി.ജെ.ജയിംസ്, എസ്. ഹരീഷ്, സംഗീത ശ്രീനിവാസന്‍, ജി.ആര്‍. ഇന്ദുഗോപന്‍, സുനില്‍ പി.ഇളയിടം തുടങ്ങിയ എഴുത്തുകാര്‍ വിവിധ സംവാദങ്ങളില്‍ പങ്കെടുക്കുന്നു.
ജനുവരി 17
ശാസ്ത്രബോധം-നെഹ്‌റുവിന്റെ പൈതൃകം എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ ആനന്ദ്, സി.എസ്.ബാലകൃഷ്ണന്‍, ടി.പി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പങ്കെടുക്കുന്നു. എന്‍.പി.രാജേന്ദ്രനായിരിക്കും മോഡറേറ്റര്‍. തീവ്രവലതുപക്ഷം പിടിമുറുക്കുമ്പോള്‍ എന്ന വിഷയത്തില്‍ കെ.വി.ജ്യോതിഷ് എം.മുകുന്ദനുമായി അഭിമുഖസംഭാഷണം നടത്തും.
ജനുവരി 18
എഴുത്തിലെ വിവരശേഖരണം എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ വി.ജെ.ജയിംസ്, എസ്.ഹരീഷ്, സംഗീത ശ്രീനിവാന്‍ എന്നിവര്‍ പങ്കെടുക്കുന്നു. വി.കെ.ജോബിഷായിരിക്കും മോഡറേറ്റര്‍. ജനാധിപത്യത്തിലെ കേരളീയാനുഭവങ്ങള്‍ എന്ന വിഷയത്തില്‍ സക്കറിയയും ഷാജഹാന്‍ മാടമ്പാട്ടും തമ്മില്‍ നടക്കുന്ന അഭിമുഖസംഭാഷണവും ഇതേദിനം തന്നെയാണ്. കഥാപത്മം- ടി.പത്മനാഭന്റെ കഥയും ജീവിതവും എന്ന സെഷനില്‍ ടി.പത്മനാഭന്‍, ജോസ് പനച്ചിപ്പുറം, പനമ്പിള്ളി അരവിന്ദാക്ഷമേനോന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
മരണത്തിന്റെ നോവല്‍വഴികള്‍ എന്ന സെഷനില്‍ ബെന്യാമിന്‍, സി.വി.ബാലകൃഷ്ണന്‍, പി.എഫ്.മാത്യൂസ് എന്നിവര്‍ക്കൊപ്പം മോഡറേറ്ററായി ബിനീഷ് പുതുപ്പണം പങ്കുചേരും. കുറ്റാന്വേഷണ സാഹിത്യത്തിലെ പുതുവഴികള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ ജി.ആര്‍. ഇന്ദുഗോപന്‍, ലാജോ ജോസ്, ശ്രീപാര്‍വ്വതി, അഖില്‍ പി.ധര്‍മ്മജന്‍ എന്നിവര്‍ പങ്കെടുക്കുന്നു. ജനുവരി 18ന് നടക്കുന്ന ഈ സംവാദത്തില്‍ ആര്‍. രാജശ്രീയായിരിക്കും മോഡറേറ്റര്‍.സാഹിത്യത്തിന്റെ നൈതികമാനങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന പ്രഭാഷണത്തില്‍ സുനില്‍ പി.ഇളയിടം സംസാരിക്കും. വായിച്ചാലും വായിച്ചാലും തീരാത്ത ശാസ്ത്രപുസ്തകം എന്ന വിഷയത്തില്‍ റൂബിന്‍ ഡിക്രൂസ് പ്രൊഫ.എസ്.ശിവദാസുമായി അഭിമുഖസംഭാഷണം നടത്തും.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 16 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ് -കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.
Comments are closed.