റെമോ ഫെർണാണ്ടസ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിൽ എത്തുന്നു
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ അതിഥിയായി റെമോ ഫെർണാണ്ടസ് എത്തുന്നു. ഇന്ത്യൻ പോപ്പ് സംഗീതത്തിന്റെ തുടക്കക്കാരനായി അറിയപ്പെടുന്ന ഗായകനും സംഗീതജ്ഞനുമാണ് റെമോ ഫെർണാണ്ടസ്. ഗോവൻ, പോർച്ചുഗീസ്, സെഗ, ആഫ്രിക്കൻ, ലാറ്റിൻ, ജമൈക്കൻ സംഗീതം എന്നിങ്ങനെ വിവിധ സംസ്കാരങ്ങളുടെ സംയോജനമാണ് അദ്ദേഹത്തിന്റെ സംഗീത സൃഷ്ടികൾ. പത്മശ്രീ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഫെർണാണ്ടസിന് ലഭിച്ചിട്ടുണ്ട്. റെമോ: ദി ഓട്ടോബയോഗ്രഫി ഓഫ് റെമോ ഫെർണാണ്ടസ്, ഹാർപ്പർകോളിൻസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെ എൽ എഫ് ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട് പ്രമുഖര്‍ പങ്കെടുക്കും.
അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.
Comments are closed.