അജയന്‍ അനുസ്മരണവും ആത്മകഥയുടെ പ്രകാശനവും ഡിസംബര്‍ 13-ന്
കൊല്ലം: പെരുന്തച്ചന്‍ എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ മലയാള സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അജയന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അജയന്‍ അനുസ്മരണവും അദ്ദേഹത്തിന്റെ ആത്മകഥയുടെ പ്രകാശനവും സംഘടിപ്പിക്കുന്നു. കാമ്പിശ്ശേരി കരുണാകരന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍വെച്ച് ഡിസംബര്‍ 13-ാം തീയതിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വൈകിട്ട് നാലു മണിക്ക് നടക്കുന്ന അനുസ്മരണ ചടങ്ങ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ.പി.എ.സി ലളിത വിശിഷ്ടാതിഥിയായിരിക്കും. തുടര്‍ന്ന് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മകുടത്തില്‍ ഒരു വരി ബാക്കി എന്ന അജയന്റെ ആത്മകഥയുടെ പ്രകാശനം കവി റഫീഖ് അഹമ്മദ് നിര്‍വ്വഹിക്കും. തോപ്പില്‍ ഭാസിയുടെ സഹധര്‍മ്മിണി അമ്മിണിഅമ്മയാണ് പുസ്തകം ഏറ്റുവാങ്ങുക. ആത്മകഥ കേട്ടെഴുതിയ ലക്ഷ്മണ്‍ മാധവിനെ ചടങ്ങില്‍ പ്രമോദ് പയ്യന്നൂര്‍ ആദരിക്കുന്നുമുണ്ട്.
ജി.ജയകുമാര്‍(ഭാവചിത്ര), വേണു(സംവിധായകന്‍, ക്യാമറാമാന്‍), ഹരികുമാര്‍( സൗണ്ട് എഡിറ്റര്‍, ദേശീയ പുരസ്‌കാരജേതാവ്), കെ.മനോജ് കുമാര്‍ (ചലച്ചിത്ര അക്കാദമി മുന്‍ സെക്രട്ടറി), എസ്. മോഹനചന്ദ്രന്‍( എഡിറ്റര്‍, ഹാസ്യകൈരളി), പി.ഉഷാകുമാരി( ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം), ആര്‍.രാമദാസ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ.സുഷമ കുമാരി, ജയന്‍ മഠത്തില്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നു.
ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം
Comments are closed.