സമ്പൂര്‍ണ്ണ പുസ്തകശാലയായി തിരുവനന്തപുരം ഡിസി ബുക്‌സ്
തിരുവനന്തപുരം സ്റ്റാച്യൂ ജംഗ്ഷനിലെ കരിമ്പനാല്‍ സ്റ്റാച്യൂ അവന്യൂവിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡിസി ബുക്‌സ് സമ്പൂര്‍ണ്ണ പുസ്തകശാലയായിമാറ്റി. മനോഹരമായി പുതുക്കിയ 2500 ചതുരശ്രയടി വിസ്തീണ്ണമുള്ള പുസ്തകശാലയില്‍ ഇംഗ്ലീഷ് മലയാള പുസ്തകങ്ങളുടെ അതിവിപുലമായ ഒരു ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.
ജനുവരി 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ന് മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ ജോര്‍ജ് ഓണക്കൂര്‍ , കെ കുഞ്ഞിക്കൃഷ്ണന്‍, ജെ രഘു, ബാലകൃഷ്ണന്‍ അയ്യര്‍, രാഹുല്‍ രാധാകൃഷ്ണന്‍, ഗീത ജാനകി ഡി സി ബുക്‌സ് സിഇഒ രവി ഡീസീ എന്നിവര്‍ ചേര്‍ന്ന് പുസ്തകശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ലോക പ്രസിദ്ധ പ്രസാധകരായ ടെയ്‌ലര്‍ ആന്റ് ഫ്രാന്‍സിസ്, ബ്ലൂംസ്‌ബെറി, പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ്, ഹാര്‍പ്പര്‍ കോളിന്‍സ്, പാന്‍ മക്മില്ലന്‍, ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസ്, സൈമണ്‍ ആന്റ് ഷൂസര്‍, ഫെയ്ഡന്‍, തേംസ് ആന്റ് ഹഡ്‌സണ്‍, ഹാഷെറ്റ്, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്, സ്‌കൊളാസ്റ്റി്ക് തുടങ്ങിയവരുടെയും ഓറിയന്റ് ബ്ലാക്‌സ്വാന്‍, സേ ജ്, റോളി ബുക്‌സ്, ജെയ്‌കോ ബുക്‌സ്, മോട്ടിലാല്‍ ബനാര്‍സിദാസ്, രൂപ പബ്‌ളിക്കേഷന്‍സ്, വെസ്റ്റ്‌ലാന്റ്, അറ്റ്‌ലാന്റിക്, വിവാ തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ പ്രസാധകരുടെയും പെര്‍മനന്റ് ബ്ലാക്ക്, ആകാര്‍ ബുക്‌സ്, ആന്തം പ്രസ്, സ്പീക്കിംഗ് ടൈഗര്‍, തൂലിക ബുക്‌സ്, നവയാന, സുബാന്‍, ലെഫ്റ്റ് വേഡ്, ത്രീ എസ്സെയ്‌സ് കളക്ടീവ്, വിമന്‍ അണ്‍ലിമിറ്റഡ്, യോധ പ്രസ് തുടങ്ങിയ ഇന്ത്യയിലെ പ്രധാന സമാന്തര പ്രസാധകരുടെയും പുസ്തകങ്ങള്‍ ഇംഗ്ലീഷ് പുസ്തക വിഭാഗത്തിലുണ്ടാവും.
നോവല്‍, കഥ, കവിത, നാടകം തുടങ്ങിയ സര്‍ഗ്ഗാത്മക രചനകളോടൊപ്പം ആത്മകഥ, ജീവചരിത്രം, സെല്‍ഫ് ഹെല്‍പ്, ബിസിനസ്, മാനേജ്‌മെന്റ്, ആരോഗ്യം, പാചകം, റഫറന്‍സ്, ക്ലാസിക്‌സ്, മതം, ആത്മീയത, തത്വചിന്ത, സംസ്‌കാര പഠനം, സിനിമ, മാധ്യമപഠനം, സാമാന്യ ശാസ്ത്രം, കല, സംഗീതം, പരിസ്ഥിതി, രാഷ്ട്രീയം, ചരിത്രം, സാമ്പത്തിക ശാസ്ത്രം, സാഹിത്യ സിദ്ധാന്തം, നിരൂപണം, ഭാഷാശാസ്ത്രം, വിമന്‍സ് സ്റ്റഡീസ് തുടങ്ങിയ മുഴുവന്‍ സാമൂഹ്യ ശാസ്ത്രമാനവിക വിഷയങ്ങളിലുമുള്ള പുസ്തകങ്ങള്‍ ശേഖരത്തിലുണ്ടാവും. കുട്ടികള്‍ക്കായുള്ള
വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ പ്രത്യേക വിഭാഗവുമുണ്ട്.
മലയാള വിഭാഗത്തില്‍ ഡി സി ബുക്‌സും അതിന്റെ വിവിധ ഇംപ്രിന്റുകളും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങള്‍ക്കു പുറമെ ഒലീവ് ബുക്‌സ്, ചിന്ത പബ്‌ളിക്കേഷന്‍സ്, മാതൃഭൂമി ബുക്‌സ്, നാഷണല്‍ ബുക് സ്റ്റാള്‍, മനോരമ ബുക്‌സ്, കേരള സാഹിത്യ അക്കാദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, സാംസ്‌കാരിക വകുപ്പ്, കറന്റ് ബുക്‌സ് തൃശൂര്‍, സൈലന്‍സ് ബുക്‌സ്, സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ്, സി.ഐ.സി.സി. ബുക്ക് ഹൗസ്, ഗ്രീന്‍ ബുക്‌സ് തുടങ്ങിയ മുഴുവന്‍ മുഖ്യധാരാ മലയാള പ്രസാധകരുടെയും സമാന്തര പ്രസാധകരുടെയും പുസ്തകങ്ങളുണ്ടാവും.
ആവശ്യമുള്ളവര്‍ക്ക് ഇരുന്ന് പുസ്തകങ്ങള്‍ മറിച്ചു നോക്കാനും കുറിപ്പുകളെടുക്കാനുമുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. മാസം തോറും പുസ്തക പ്രകാശനങ്ങള്‍, വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍, എഴുത്തുകാരുമായുള്ള സംവാദങ്ങള്‍ എന്നിവയുള്‍പ്പെടുന്ന സാംസ്‌കാരിക സായാഹ്നങ്ങളും സംഘിപ്പിച്ചിട്ടുണ്ട്.
സാധാരണയായി പുസ്തകശാലകളില്‍ ലഭ്യമല്ലാത്ത പുസ്തകങ്ങള്‍ ആവശ്യക്കാര്‍ക്ക് വരുത്തി നല്‍കാനുള്ള പ്രത്യേക വിഭാഗവും ഈ പുസ്തകശാലക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.
ഫോണ്‍: 04712453379
Comments are closed.