രഹ്‌ന ഫാത്തിമയുടെ കൊച്ചിയിലെ വീടിന് നേരെ ആക്രമണം
കൊച്ചി: ശബരിമല കയറാനെത്തിയ നടിയും മോഡലുമായ രഹ്ന ഫാത്തിമയുടെ വീടിന് നേരെ ആക്രമണം. എറണാകുളം പനമ്പള്ളി നഗറിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സില്‍ രഹ്ന താമസിക്കുന്ന വീടാണ് ആക്രമിക്കപ്പെട്ടത്. രഹ്ന ശബരിമലയിലേക്ക് എത്തുന്നു എന്ന് ഭര്‍ത്താവ് മനോജ് ശ്രീധര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം. വീടിന്റെ ചില്ലുകളും പുറത്തുണ്ടായിരുന്ന കസേരയും വ്യായാമ ഉപകരണങ്ങളും മറ്റും നശിപ്പിച്ചിട്ടുണ്ട്. വീട് പൂട്ടിക്കിടന്നിരുന്നതിനാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. രാവിലെ എട്ട് മണിയോടെ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടു പേര്‍ വീട് ആക്രമിച്ചതായി ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞു.
Kerala: The house of woman activist Rehana Fatima in Kochi was vandalised by unidentified miscreants earlier today. She had gone up to the #SabarimalaTemple this morning under police protection & returned midway after a meeting with Kerala IG. pic.twitter.com/OYvCG2mvmb
— ANI (@ANI) October 19, 2018
അതേസമയം രഹ്ന ഫാത്തിമയുടെ ഓഫീസിതര പ്രവര്‍ത്തനങ്ങളുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ബി.എസ്.എന്‍.എല്‍ അധികൃതകര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഓഫീസിനു പുറത്ത് സ്വന്തം നിലയ്ക്കു നടത്തുന്ന പ്രവര്‍ത്തനങ്ങല്‍ക്ക് രഹ്ന മാത്രമായിരിക്കും ഉത്തരവാദിയെന്നും ഓഫീസിന് പുറത്ത് ഔദ്യോഗിക പ്രവര്‍ത്ത സമയത്തല്ലാതെ അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കോ രേഖാമൂലം നല്‍കിയ ചുമതലകളില്‍ ഉള്‍പ്പെടാത്ത കാര്യങ്ങള്‍ക്ക് ബി.എസ്.എന്‍.എല്ലിന് ഉത്തരവാദിത്തമില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
Comments are closed.