DCBOOKS
Malayalam News Literature Website

ഭൂപ്രകൃതിയുടെ യാഥാര്‍ഥ്യങ്ങള്‍

ഡോ. പി. എസ്. സുനില്‍, എ. യു. അനീഷ്, അമല്‍ ജോര്‍ജ്

പ്രകൃതി ദുര്‍ബല മേഖലയായി തരം തിരിക്കപ്പെട്ടിട്ടുണ്ടായിരുന്നിട്ടുകൂടി ചര്‍ച്ചചെയ്യപ്പെ
ടാതെപോയ പെട്ടിമുടി പ്രദേശത്ത് ആഗസ്റ്റ് 6-ന് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവി
ച്ചിട്ടുണ്ടായിരിക്കുക?. ഇതിനൊരുത്തരം തേടിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍
വകലാശാലയിലെ, മറൈന്‍ ജിയോളജി ജിയോഫിസിക്‌സ് വകുപ്പും, മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള കോട്ടയം ഗവണ്മെന്റ് കോളേജിലെ ജിയോളജി വകു
പ്പും സംയുക്തമായി സെപ്റ്റംബര്‍ 5 ആം തീയതി പെട്ടിമുടി മണ്ണിടിച്ചില്‍ പ്രദേശം സന്ദര്‍
ശിക്കുന്നതും പഠനവിധേയമാക്കുന്നതും: പഠന റിപ്പോര്‍ട്ടില്‍നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.

മലയോരപ്രദേശങ്ങളിലെ അസാധാരണ മഴയും അനുബന്ധ മണ്ണിടിച്ചിലുകളും ലോകത്തിലെ തന്നെ വ്യാപകമായ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നാണ്. പ്രകൃതിദത്തമായുള്ള മലയോരപ്രദേശങ്ങളുടെ കുത്തനെയുള്ള ചെരിവുകളില്‍ ദിവസങ്ങളോളം പെയ്യുന്ന കനത്ത മഴയിലൂടെ ഉദ്ഭവിക്കുന്ന ജലസ്രോതസ് മണ്‍പാളിയില്‍ ചെലുത്തുന്ന സുഷിരജല സമ്മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിക്കുകയും തന്മൂലം ജലപൂരിതമാക്കപ്പെടുന്ന മേല്‍മണ്‍പാളി, അതിനു തൊട്ടു താഴെയുള്ള താരതമ്യേന ഘനീഭവിച്ച മണ്‍പാളികളുമായോ അല്ലെങ്കില്‍ അവയ്ക്കും Pachakuthiraതാഴെയുള്ള അടിസ്ഥാന പാറയുടെ പ്രതലവുമായോയുള്ള ബന്ധം വിച്ഛേദിപ്പിക്കുന്നതിനു പ്രേരകങ്ങളായി തീരുകയും, അനന്തരഫലമായി മണ്ണിടിച്ചിലുകള്‍ സംഭവിക്കുകയും ചെയ്യുന്നു. കൂടാതെ ചില പ്രദേശങ്ങളില്‍, മേല്‍പാളികളില്‍ അളവില്‍ കൂടുതലായി കണ്ടുവരാറുള്ള കളിമണ്ണിന്റെ അംശം ജലത്തിനെ കൂടുതലായി വലിച്ചെടുക്കുകയും, തന്മൂലം കുഴമ്പു പരുവത്തിലായി തീരുന്ന മണ്ണും, ചെളിയും കൂടി ഒരു സ്‌നിഗ്ധപദാര്‍ത്ഥമായി വര്‍ത്തിക്കുകയും, അതിതീവ്ര മഴയുള്ള സമയങ്ങളില്‍ മേല്‍മണ്‍പാളികള്‍ അടിസ്ഥാന പാറയുടെ മുകളില്‍ കൂടി തെന്നി നീങ്ങുവാന്‍ കാരണം ആയി തീരുകയും ചെയ്യും. ചെരിവ് കൂടിയ അസ്ഥിര പ്രദേശങ്ങളില്‍ ഇത് മൂലം മണ്ണിടിച്ചിലിനു ആക്കം കൂടും.

അതേസമയം, മലയോരങ്ങളിലെ ഭൂരിഭാഗം ചെരിഞ്ഞ പ്രദേശങ്ങളും എന്തുകൊണ്ട് പരാജയപ്പെടുന്നില്ല എന്ന കൗതുകകരമായ ചോദ്യവും ഉയര്‍ന്നേക്കാം. ഇതിനു കാരണങ്ങള്‍ പൊതുവെ പലതാണ്. കാലവര്‍ഷങ്ങളില്‍ ചില മലയോര പ്രദേശങ്ങള്‍ മാത്രമായി കേന്ദ്രീകരിച്ചു ലഭിക്കുന്ന അമിത മഴയോടനുബന്ധിച്ചുള്ള ഭൂമിയുടെ ഉപരിതലങ്ങളിലെ മണ്ണൊലിപ്പ് , ഭൂഗര്‍ഭങ്ങളില്‍ സംഭവിക്കുന്ന കുഴലീകൃത മണ്ണൊലിപ്പ് മണ്ണിന്റെ രാസഭൗതിക ഘടനയില്‍ വരുന്ന മാറ്റങ്ങള്‍, പ്രവര്‍ത്തനക്ഷമമല്ലാതിരുന്ന നീര്‍ചാലുകള്‍ പെട്ടെന്ന് പ്രവര്‍ത്തനക്ഷമമാകല്‍, എന്നിവ കൂടാതെ മനുഷ്യന്റെ അനിയന്ത്രിത കടന്നുകയറ്റങ്ങളും അശാസ്ത്രീയമായ ഭൂവിനിയോഗ രീതികളും കൂടിച്ചേര്‍ന്ന് ഇത്തരം മേഖലകളിലെ മണ്ണിടിച്ചിലുകള്‍ക്കു സമാന്തര പ്രേരകഘടകങ്ങളാകുന്നുവെന്നുള്ളതാണ് വാസ്തവം.

പൂര്‍ണ്ണരൂപം വായിക്കാന്‍ ഒക്ടോബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍  ലക്കം ലഭ്യമാണ്‌

 

Comments are closed.