അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കായിതാ പുതിയൊരു സാഹിത്യ വെബ്‌സൈറ്റ്
അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കായി , ഇംഗ്ലീഷ് സാഹിത്യത്തെ ഇഷ്ടപ്പെടുന്നവർക്കായി പുതിയ ഒരു സാഹിത്യ വെബ്‌സൈറ്റ് ഇതാ. ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അവരുടെ സാഹിത്യ-സാംസ്‌കാരിക ചിന്തകളെയും പ്രതുഭകളെയും തുറന്നുകാണിക്കാനായി ഒരിടം ഒരുക്കുകയാണ് ശ്രുതി ദിലീപും റിച്ചു ജെയിനും ചേർന്ന് ഒരുക്കിയിരിക്കുന്ന Reading Room Co എന്ന സ്വതന്ത്ര ഓൺലൈൻ പ്രസിദ്ധീകരണ വെബ്‌സൈറ്റ് . സമകാലിക വിഷയങ്ങളിലെ പ്രതികരണങ്ങള്‍, സാമൂഹിക പ്രസക്തിയുള്ള ലേഖനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളിലെ അഭിപ്രായങ്ങള്‍ ഈ വെബ്സൈറ്റിലൂടെ വായനക്കാര്‍ക്ക് പങ്കുവെക്കാം.
ഫിക്ഷൻ, ഉപന്യാസങ്ങൾ, കവിതകൾ, ചലച്ചിത്ര അവലോകനങ്ങൾ, എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ തുടങ്ങി സമൂഹത്തെയും സംസ്കാരത്തെയും കുറിച്ചുള്ള പുതിയ പാതകൾ കണ്ടെത്തി അവതരിപ്പിക്കുന്നതിനുള്ള നിരവധി അവസരങ്ങൾ രൂപപ്പെടുത്തുകയാണ് വെബ്‌സൈറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
സ്വതന്ത്ര ഗവേഷകർ, എഴുത്തുകാർ തുടങ്ങി നിരവധി പേരുടെ പങ്കാളിത്തം ഈ വെബ്സൈറ്റിന് ഒരു മുതല്‍ക്കൂട്ടാകും. ഫിക്ഷൻ, നോൺ ഫിക്ഷൻ, കവിത തുടങ്ങി വൈവിധ്യമാർന്ന എല്ലാ വിഷയങ്ങളും ഇവിടെ സ്വതന്ത്രമായി ചര്‍ച്ച ചെയ്യാം. കെ. സരസ്വതി അമ്മയുടെ അസാധാരണമായ കൃതികൾക്ക് ചരിത്രപണ്ഡിത, അദ്ധ്യാപിക, സാമൂഹ്യവിമർശക, സ്ത്രീവാദ എഴുത്തുകാരി എന്നീ നിലകളിൽ ശ്രദ്ധേയയായ ജെ. ദേവിക പരിഭാഷപ്പെടുത്തുന്ന മനോഹരമായ വിവർത്തനങ്ങളും വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിക്കും.
Comments are closed.