DCBOOKS
Malayalam News Literature Website

ഒരു പുസ്തകത്തെ ഒറ്റ വരിയില്‍ എങ്ങനെ വിശേഷിപ്പിക്കാം?

വായനാവാരാഘോഷത്തോട് അനുബന്ധിച്ച് മലയാളത്തിന്റെ പ്രിയ വായനക്കാര്‍ക്കായി ഡി സി ബുക്‌സ് രസകരമായ ഒരു മത്സരം ആരംഭിക്കുന്നു. വായനയുടെ പ്രാധാന്യവും ആവശ്യകതയും പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീളുന്ന മത്സരത്തില്‍ പ്രായഭേദമെന്യേ എല്ലാ വായനക്കാര്‍ക്കും പങ്കെടുക്കാം.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുള്ള പ്രശസ്ത മലയാളം കൃതികളെ വിലയിരുത്തി അവയുടെ ഒറ്റ വരിയില്‍ ഒതുങ്ങുന്ന വിശേഷണമാണ് മത്സരത്തിനായി അയയ്‌ക്കേണ്ടത്. എല്ലാ ദിവസവും രാവിലെ 10 മണിക്ക് ഡി സി ബുക്‌സിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പുസ്തകത്തിന്റ പേര് പ്രസിദ്ധപ്പെടുത്തും. തയ്യാറാക്കുന്ന ഉത്തരങ്ങള്‍ നിങ്ങളുടെ പേര്, സ്ഥലം, ഇമെയില്‍ ഐഡി എന്നിവ വ്യക്തമാക്കി  9946109449 എന്ന വാട്‌സ് ആപ്പ് നമ്പരിലേക്ക് മാത്രം അയയ്ക്കുക. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്ന ഉത്തരങ്ങള്‍ സ്വീകരിക്കുന്നല്ല.

ഉത്തരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച അഞ്ച് കുറിപ്പുകള്‍ക്ക് ഓരോ ദിവസവും  പുസ്തകങ്ങളാണ് സമ്മാനമായി ലഭിക്കുക. സമ്മാനമായി പ്രസിദ്ധപ്പെടുത്തുന്ന പുസ്തകം നിങ്ങളുടെ തൊട്ടടുത്തുള്ള ഡി സി ബുക്‌സ് ശാഖയില്‍നിന്ന് ലഭിക്കുന്നതാണ്. മത്സരവിജയികള്‍ക്ക് ലഭിക്കുന്ന പുസ്തകത്തിന്റെ അതേ വിലയിലോ അതിനു മുകളിലുള്ളതോ ആയ ഒരു പര്‍ച്ചേസ് കൂടി നടത്തി സമ്മാനര്‍ഹര്‍ക്ക് പുസ്തകങ്ങള്‍ സ്വന്തമാക്കാം.

നിബന്ധനകള്‍

രാവിലെ 10 മുതല്‍ മൂന്നു വരെയാണ് ഉത്തരങ്ങളയക്കുന്നതിനുള്ള സമയപരിധി. അഞ്ചു മണിക്ക് വിജയികളെ പ്രഖ്യാപിക്കും. ജൂലൈ 31-നു മുമ്പായി ബ്രാഞ്ചുകളില്‍ നിന്നും വൗച്ചറുകള്‍ ഉപയോഗിച്ച് പുസ്തകം സ്വന്തമാക്കാം.

*വ്യവസ്ഥകള്‍ ബാധകം

 

Comments are closed.