DCBOOKS
Malayalam News Literature Website

ജപ്പാന്‍; പുറം കാഴ്ചകള്‍ക്കപ്പുറത്ത് പാരിസ്ഥിതികമായി വൈവിധ്യമാര്‍ന്ന നാട്; വീഡിയോ

അംബികാസുതന്‍ മാങ്ങാടിന്റെ ആദ്യ യാത്രാവിവരണ പുസ്തകം യോക്കൊസോ- 
ജപ്പാന്‍ വിശേഷങ്ങള്‍ -ക്ക് വ്യത്യസ്തമായ വായനാനുഭവവുമായി വായനക്കാരന്‍. മൃദുല്‍ വി എം കാഞ്ഞങ്ങാടാണ് പുസ്തകത്തെക്കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം മനോഹരമായ ഒരു വീഡിയോയും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം

നോവല്‍ പോലെ വായിച്ചു പോകാവുന്ന, ഏറെ പുതുമകളുള്ള പുസ്തകമാണിതെന്ന് അംബികാസുതന്‍ മാങ്ങാട് മുഖപുസ്തകത്തില്‍ കുറിച്ചു. ഞാന്‍ എഴുത്തിനിടയില്‍ ഏറെ അഭിരമിച്ച പുസ്തകം എന്നാണ് അദ്ദേഹം പുസ്തകത്തെക്കുറിച്ച് എഴുതിയത്.

അപരത്വത്തിലേക്കുള്ള ആകർഷണമാണ് യാത്രാവിവരണത്തിന്റെ തത്ത്വമെന്ന് ചിലർ വാദിക്കുന്നു. പാന്ഥർപെരുവഴിയമ്പലം എന്ന എഴുത്തച്ഛന്റെ ജീവിതയാത്രാഭാവന മലയാളിയുടെ ജീവിതത്തിലുണ്ട് എന്നോർക്കണം. അപ്പോഴും ചില നിമിഷങ്ങൾ, ചില പുഞ്ചിരികൾ നാം ജീവിതകാലം മുഴുവൻ ഓർത്തിരിക്കും എന്ന് ഈ പുസ്തകത്തിലെ എഴുത്തുകൾ പറയുന്നു. ഏത് വേദനയെയും അതിജീവിക്കാനുള്ള ഒരു പ്രതീക്ഷ, നിരുപാധികമായ സ്‌നേഹത്തിന്റെ സൗന്ദര്യം ഈ വരികൾക്കിടയിൽ നമ്മെ തൊട്ടുനിൽക്കുന്നുണ്ട്. ബോംബിന്റെ രൂപത്തിൽ മാത്രമല്ല ആഹാരത്തിന്റെ രൂപത്തിൽക്കൂടി സർവ്വവ്യാപിയായ പുതിയ അധിനിവേശം കടന്നുവരുന്നത് ആക്ടിവിസ്റ്റ് കാണുന്നുണ്ട്. – ബിജു കാഞ്ഞങ്ങാട്‌

Comments are closed.