കൊല്ലപ്പെട്ടവരുടെ ശരീരത്തോടൊപ്പം നിക്ഷേപിക്കുന്ന നാല് വരി കവിതയിൽ അടുത്ത കൊലപാതകം എന്നായിരിക്കുമെന്നതിന്റെ സൂചനയുണ്ടാവും
ശ്രീ പാർവ്വതിയുടെ കുറ്റാന്വേഷണ നോവൽ പോയട്രി കില്ലറിന് ഹനീഫ എഴുതിയ വായനാനുഭവം
ശ്രീപാർവ്വതിയുടെ ‘ പോയട്രി കില്ലർ‘ എന്ന ക്രൈം ത്രില്ലർ വായിച്ചു.
സാഹിത്യകാരന്മാരെ തിരഞ്ഞുപിടിച്ചു കൊല്ലുന്ന അജ്ഞാതൻ. കൊല്ലപ്പെട്ടവരുടെ ശരീരത്തോടൊപ്പം നിക്ഷേപിക്കുന്ന നാല് വരി കവിതയിൽ അടുത്ത കൊലപാതകം എന്നായിരിക്കുമെന്നതിൻ്റെ സൂചനയുണ്ടാവും. വായനക്കാരെ ആകാംശയടെ മുൾമുനയിൽ നിർത്തുന്ന നോവൽ.
ആടയാഭരണങ്ങളില്ലാതെ ലളിതമായി കഥ പറഞ്ഞു പോവുന്ന ശൈലി.
ക്രൈം നോവലുകളിൽ സാധാരണ കാണുന്ന രചനാരീതിക്ക് പകരം പോലീസ് ഡയറികളുടെയും, വിവിധ റിപ്പോർട്ടുകളുടെയും രൂപത്തിൽ വേറിട്ട രചനാശൈലി.യാഥാർത്ഥ്യബോധത്തോട് ചേർന്ന് നിൽക്കുന്ന പറച്ചിൽ.
സമകാലികയായ സയനൈഡ് ജോളിയിൽ നിന്നാണ് പ്രചോദനം എന്ന് തോന്നി വായനയ്ക്കിടയിൽ. റൂത്തിൻ്റെ ലോകം എഴുതാൻ ഐ.എ.എസു. കാരനായ ശ്രീരാം വെങ്കിട്ടറാമിൻ്റെ റെഡ്രോഗ്രാഡ് അംനീഷ്യ തന്നെ സഹായിച്ചെന്ന് ലാജോ ജോസ് പറഞ്ഞിരുന്നു.
ഏതായാലും മലയാളത്തിൽ കുറ്റിയറ്റു പോയി എന്ന് കരുതിയിരുന്ന ക്രൈം ത്രില്ലർ ഡിറ്റക്ടീവ് നോവലുകളുടെ ഈ തിരിച്ചുവരവ് വളരെയധികം പ്രതീക്ഷയ്ക്കു വക നൽകുന്നുണ്ട്. പുതിയ തലമുറയിലെ എഴുത്തുകാർക്ക് അഭിവാദ്യങ്ങളർപ്പിക്കുന്നു.
ശ്രീപാർവ്വതിയുടെ ചില പുസ്തകങ്ങൾ കൂടി മാർക്കറ്റിൽ കണ്ടിട്ടുണ്ട്. വാങ്ങി വായിക്കണം.
മിസ്റ്റിക് മൗണ്ടനും, അഗതാ ക്രിസ്റ്റിയും…
Comments are closed.