മക്കളെക്കാത്ത് മോർച്ചറിയിൽ കിടക്കുന്ന ഭാസ്കരപിള്ള!
ബെന്യാമിന്‍ യുവ എഴുത്തുകാരുമായി ചേര്‍ന്നെഴുതിയ കുറ്റാന്വേഷണ പുഴ മീനുകളെ കൊല്ലുന്ന വിധം എന്ന നോവലിന് ഹനീഫ എഴുതിയ വായനാനുഭവം
പാലക്കാട് ഒ വി വിജയൻ സ്മാരകത്തിൽ നടന്ന ഒരു സാഹിത്യ ക്യാമ്പിൽ പങ്കെടുത്ത 12 യുവ എഴുത്തുകാരുമായി ചേർന്ന് പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ രചിച്ച ഈ കൃതി മലയാളനോവൽസാഹിത്യവായനയിലെ വേറിട്ട ഒരനുഭവമാണ്.
എം.ടിയും എൻ.പിയും ( അറബിപ്പൊന്ന്), മാധവിക്കുട്ടിയും കെ.എൽ.മോഹനവർമയും,സേതുവും പുനത്തിൽ കുഞ്ഞബ്ദുള്ളയും ഒക്കെ ച്ചേർന്ന് മലയാളത്തിൽ നോവലുകൾ രചിച്ചിട്ടുണ്ടെങ്കിലും പതിമൂന്ന് പേർ ചേർന്ന് ഒരു പുസ്തകം ആദ്യമായാണ്.
വ്യത്യസ്തരായ എഴുത്തുകാരുടെ വേറിട്ട ഭാവനകൾ സമ്മേളിക്കുന്ന ഈ കുറ്റാന്വേഷണ നോവലിൽ മക്കളെക്കാത്ത് മോർച്ചറിയിൽ കിടക്കുന്ന ഭാസ്കരപിള്ളയുടെ സ്വാഭാവികമെന്നു കരുതിയ മരണത്തിൻ്റെ ചുരുൾ നിവർത്തുകയാണ്… ബെന്യാമിനെഴുതിയ ആദ്യ അധ്യായത്തിൻ്റെ തുടർച്ച ഓരോരുത്തരായി എഴുതി അവസാന അധ്യായം ബെന്യാമിൻ എഴുതി നോവൽ അവസാനിപ്പിക്കുന്ന രീതിയാണിവിടെ ഉപയോഗിച്ചിരിക്കുന്നത്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കൂ
Comments are closed.