DCBOOKS
Malayalam News Literature Website

സാഹിത്യകാരന്മാരെ മാത്രം തിരഞ്ഞു പിടിച്ചു വധിക്കുന്ന, തന്റെ ഇരകൾക്കു സമീപം കവിതാ ശകലങ്ങൾ ഉപേക്ഷിച്ചു പോവുന്ന സീരിയൽ കില്ലർ!

 POETRY KILLER By : SREEPARVATHY

POETRY KILLER
By : SREEPARVATHY

ലളിതമായ ,ചടുലമായ ഭാഷയാൽ എഴുതപെട്ട ,ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ വളരെ ആസ്വദിച്ചു വായിച്ചു തീർക്കാവുന്ന ക്രൈം ത്രില്ലെർ ആണ് ‘പോയട്രി കില്ലർ‘. എസ് .പി .ഡെറിക് ജോൺ അന്വേഷിക്കേണ്ടി വരുന്ന സീരിയൽ കൊലപാതകങ്ങൾ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. സാഹിത്യകാരന്മാരെ മാത്രം തിരഞ്ഞു പിടിച്ചു വധിക്കുന്ന, തന്റെ ഇരകൾക്കു സമീപം കവിതാ ശകലങ്ങൾ ഉപേക്ഷിച്ചു പോവുന്ന സീരിയൽ കില്ലർ .അടുത്ത കൊലയുടെ സമയത്തെപ്പറ്റി മുൻകൂർ സൂചന നൽകുന്ന ഘാതകൻ .

എറണാകുളം കേന്ദ്രീകരിച്ചു വികസിക്കുന്ന കഥയിലെ മറ്റു കഥാപാത്രങ്ങൾ അരവിന്ദ് , മായ ,അയാളുടെ ഭാര്യ സൂസന്ന എന്നിവരാണ്.

രണ്ടു പേജ് രണ്ടു പേജ് കൂടുമ്പോൾ ട്വിസ്റ്റ് , ഇടയ്ക്കു പുട്ടിനു പീര പോലെ കുറച്ചു സെക്സ് ,പിന്നെ കുറച്ചു violence എന്നീ ഫോർമുലയെ പിൻപറ്റി എഴുതിയിട്ടുള്ള ഒന്നല്ല ‘poetry കില്ലർ ‘. സത്യത്തിൽ സീരിയൽ കില്ലിംഗ് രീതിയിൽ പോകുന്ന Textകൊലപാതകങ്ങൾ ആയിട്ട് കൂടി violence ന്റെ അതിപ്രസരം ഇല്ലാത്ത ഒരു വർക്ക് ആണ് ഈ പുസ്തകം .അത് എന്റെ കാഴ്ചപ്പാടിൽ മേന്മ തന്നെയാണ് . റിലേഷൻസ് നെ പറ്റി പ്രതിപാദിക്കുന്നുണ്ട് എങ്കിൽ പോലും ഒട്ടും വൽഗർ ആയി narrate ചെയ്തിട്ടില്ല എന്നുള്ളതും adolescent സ് നു പോലും മുഷിപ്പില്ലാതെ വായിക്കാവുന്ന ഒരു പുസ്തകമാക്കി മാറ്റുന്നുണ്ട് ഈ അപസർപ്പക നോവൽ നെ .മറ്റൊരു മേന്മയായി എനിയ്ക്കു തോന്നിയത് ക്ലൈമാക്സ് ൽ cliche’ ഇതിൽ ഒഴിവാക്കി എന്നുള്ളതാണ് . revival ക്രൈം ത്രില്ലെർ നോവലുകളിലെ ഇപ്പോഴത്തെ ഏറെക്കുറെ സ്ഥിരം പാറ്റേർണികളിൽ ഒന്നായ സ്ത്രീ കുറ്റാന്വേഷകയുടെ amateur അന്വേഷണത്തിന് പകരം ഒരു പുരുഷ കുറ്റാന്വേഷകൻ നയിക്കുന്ന ട്രൂ ബ്ലൂ പോലീസ് procedural നോവൽ തന്നെയാണ് poetry killer .

പോരായ്മകളിലേയ്ക്ക് വരുമ്പോൾ ചില ചെറിയ ടെക്നിക്കൽ ലൂപ്ഹോൾസ് എന്ന് പറയാവുന്ന കാര്യങ്ങൾ (very minor ones ,not the ones hindering the reading experience ) ഇടയ്ക്കു വന്നിട്ടുണ്ട് എന്നുള്ളതാണ് (page 93 ,descriptions about brain ,urine etc ). പിന്നെ ഒരു സ്ഥിരം ക്രൈം ഫിക്ഷൻ വായനക്കാരന്റെ suspect ലിസ്റ്റ് ൽ ഒരു പക്ഷെ വരാൻ സാധ്യത ഉള്ള കഥാപാത്രം തന്നെയാണ് അവസാനം വില്ലൻ ആയി വെളിപ്പെടുന്നു എന്നതും ഒരു യാഥാർഥ്യമാണ് .അതുപോലെ തന്നെ ,ഡെറിക് ന്റെ character and intelligence establish ചെയ്യാൻ ആയി തുടക്കത്തിലേ ബിനു പാപ്പച്ചൻ എപ്പിസോഡ് അത്ര ഫലവത്തായോ എന്നുള്ളതിലും ചെറിയ സംശയം ഉണ്ട് .

എന്നിരുന്നാലും ഒരു ടൈം പാസ്സ് ,ഫാസ്റ്റ് paced read എന്ന നിലയിൽ സമ്പൂർണ വിജയമാണ് ശ്രീ പാർവതി യുടെ പുതിയ പുസ്തകമായ poetry killer . ധൈര്യമായി വായിച്ചോളൂ , ഈ പുസ്തകം നിങ്ങളെ ത്രില്ല് അടിപ്പിക്കും .I am giving this book a 4 out of 5. This is a genuine thriller.I enjoyed reading it.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

ശ്രീ പാർവ്വതിയുടെ ‘പോയട്രി കില്ലർ’ എന്ന നോവലിന് നിഖിലേഷ് മേനോൻ ആർ എഴുതിയ വായനാനുഭവം

Comments are closed.