ഞാനൊരിക്കലും പോസ്റ്റ്മോർട്ടം ചെയ്യുന്ന സ്ഥലത്ത് പോയിട്ടില്ല പക്ഷേ ഇന്നലെ രാത്രിയിൽ…!
ഇതൊരു നിരൂപണമാണോ അല്ല ഒരിക്കലുമല്ല .
ഇന്നലെ രാത്രിയിൽ ഞാൻ ആ പുസ്തകം വായിച്ചു തീർത്തു മടക്കി വയ്ക്കുമ്പോൾ എൻറെ ഉള്ളിൽ ഒരു പാട് ചോദ്യങ്ങളുടെ ഒരു മഴ പെയ്യുന്നുണ്ടായിരുന്നു. അവ ഇപ്പോഴും പെയ്തുകൊണ്ടേ ഇരിക്കുന്നു .
എന്നാലും പറയാതെ വയ്യ Its a Best work of ശ്രീപാർവ്വതി.
ഈ പുസ്തകത്തിൻറെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇതിലെ ഓരോ വരികൾക്കിടയിലൂടെയും നമുക്ക് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന രംഗങ്ങൾ മുന്നിൽ കാണുന്നത് പോലെ തോന്നും.
ഞാനൊരിക്കലും പോസ്റ്റ്മോർട്ടം ചെയ്യുന്ന സ്ഥലത്ത് പോയിട്ടില്ല പക്ഷേ ഇന്നലെ രാത്രിയിൽ ശ്രീപാർവ്വതി എൻറെ ആത്മാവിനെ ഒരു പോസ്റ്റ്മോർട്ടം ടേബിളിന്റെ മുന്നിലെത്തിച്ചു.
അപ്പോൾ ഞാൻ കണ്ട പല രംഗങ്ങളും എനിക്ക് ഭീതി ഉളവാക്കുന്നവ ആയിരുന്നു . മനുഷ്യൻ ഒന്നുമല്ലാതായി തീരുന്നത് പോസ്റ്റ്മോർട്ടം ടേബിളിന്റെ മുന്നിൽ കൂടിയാണെന്ന് എനിക്ക് മനസ്സിലായി.
ഇപ്പോഴും എന്നിൽ നിന്നും ഞാൻ മനസ്സിൽ കണ്ട രംഗങ്ങളുടെ ആ ഭീതി വിട്ടുപോയിട്ടില്ല.
It’s Not A Spoiler: ഈ പുസ്തകത്തിലെ തുടക്കത്തിൽ ഡെറിക് ജോൺ എന്ന പോലീസ് കഥാപാത്രം അന്വേഷിക്കുന്ന ഒരു കേസിൽ കൊലപാതകിയെ വായനക്കാർ നേരത്തെ തിരിച്ചറിഞ്ഞിട്ടും ശ്രീ പാർവതി മാഡത്തിന് ജോണിനൊപ്പം തന്നെ എൻറെ ഉള്ളിലും ആ രംഗത്തിൽ ഒരു ചെറിയ ഞെട്ടൽ മനസ്സിൽ ഉളവാക്കാൻ കഴിയുന്നുണ്ട് excellent Work മാഡം.
My Opinion of First Case : എന്നാൽ ഡേവിഡ് ജോൺ അന്വേഷിക്കുന്ന ആദ്യ കേസ് അയാൾക്ക് മുന്നിൽ പെട്ടെന്നുതന്നെ വെളിവാക്കപ്പെടുന്നു. അതെനിക്കൊരു പോരായ്മയായി തോന്നുന്നു കാരണം ആദ്യമേ വായനക്കാരനും കഥാപാത്രത്തിനും നിറയെ തെളിവുകൾ നൽകുന്നുണ്ട് ആദ്യത്തെ ക്രിമിനൽ .
നാം സിനിമകളിൽ കാണുന്നതുപോലെ നായകൻറെ കഴിവ് എന്താണെന്ന് വായനക്കാരനെ കാണിച്ചു തരാൻ വേണ്ടി മാത്രം ഒരു കേസ് ആയി തോന്നി അത് .
(ഞാൻ ഒരുപാട് ക്രൈം ത്രില്ലർ മൂവീസ് കാണുന്നത് കൊണ്ടായിരിക്കും ഇത് എൻറെ അഭിപ്രായം മാത്രമാണ് മേഡതതിനെ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു.)( Poetry killer cases :No Spoiler) പിന്നീട് നടക്കുന്ന ഒരു കൂട്ടം കൊലപാതകങ്ങളാണ് പുസ്തകത്തിന് വേറൊരു ചുവടുവെക്കാൻ പ്രേരിപ്പിക്കുന്നത് അത് വരെ പതിഞ്ഞ ഒരു താളം കൈവരിച്ചിരുനന പുസ്തകം ചൂടു പിടിക്കുന്നുണ്ട് പിന്നീട് .
പിന്നീട് വന്നു പോകുന്ന ഓരോ രംഗത്തിലും എൻറെ കണ്ണുകൾ കില്ലറെ തിരയുന്നുണ്ടായിരുന്നു എന്നതാണ് സത്യം.
ഇതിൽഓരോ രംഗത്തിലും ആരാണ് കില്ലർ എന്നുള്ള ആകാംക്ഷ നിലനിർത്താൻ അവസാന പേജ് വരെ ശ്രീ പാർവതി മാഡത്തിന് സാധിച്ചിട്ടുണ്ട്.
ഓരോ രംഗത്തിലും ഡേവിഡ് ജോൺ അനുഭവിക്കുന്ന പിരിമുറുക്കവും മാനസിക വൃഥയും നമ്മോട് കൃത്യമായി ഈ പുസ്തകം പറഞ്ഞു വെക്കുന്നുണ്ട്. അത് നമ്മളും അനുഭവിക്കുന്നു എന്നുള്ളതാണ് സത്യം.
അതാണ് ഒരു എഴുത്തുകാരിയുടെ വിജയവും.
ഈ പുസ്തകത്തിലെ പ്രധാനപ്പെട്ട ഒരു കാര്യം എന്തെന്നാൽ ഇതിലെ കൊലപാതകങ്ങൾ തമ്മിൽ നമുക്ക് യാതൊരുവിധത്തിലും അവസാനം വരെ ബന്ധിപ്പിക്കാൻ കഴിയുന്നില്ല എന്നുള്ളതാണ് .
ഞാൻ ആ കാര്യത്തിൽ ഈ പുസ്തകത്തിൻറെ മുന്നിൽ തോറ്റു പോയി പോയി.
കൂടാതെ നാം കില്ലറെ തേടി കൊണ്ടിരിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സ് ആശയക്കുഴപ്പത്തിലാക്കുന തരത്തിൽ ചില രംഗങ്ങൾ നമ്മുടെ കൺ മുന്നിലേക്ക് കൊണ്ടുവരുന്നുണ്ട് എഴുത്തുകാരി.
ഞാൻ കൂടുതൽ ഈ പുസ്തകത്തെ കുറിച്ച് പറയാത്തത്
ഇതിൻറെ സ്പോയിലർ ഭാഗങ്ങൾ ഉള്ളതുകൊണ്ടാണ്.
കൂടാതെ socially Relevant ആയ ഒരു മെസ്സേജും ശ്രീപാർവ്വതി ഇതിൽ നൽകുന്നുണ്ട്
My Suggestion : നിങ്ങൾ ഈ പുസ്തകം വായിക്കുമ്പോൾ നല്ല നിശബ്ദതയിൽ ഇരുന്ന് വായിക്കാൻ ശ്രമിക്കുക . ഇതിലെഓരോ രംഗങ്ങളും വിഷ്വൽ ചെയ്യ്ത് വായിക്കാൻ ശ്രമിക്കുക .കാരണം ഈ പുസ്തകം അത് ആവശ്യപ്പെടുന്നുണ്ട്.
ഒരു സിനിമ പോലെ കാണാൻ ശ്രമിക്കുക .
“നിനക്ക് നീതി ലഭിച്ചില്ലെങ്കിൽ നീ തീ ആവുക”
ശ്രീ പാർവ്വതിയുടെ കുറ്റാന്വേഷണ നോവൽ പോയട്രി കില്ലറിന് ബാസി എഴുതിയ വായനാനുഭവം.
Comments are closed.