മഹാമാരികൾ അക്രമിക്കാത്തിടത്തോളം എല്ലാവരും സ്വതന്ത്രരാണ്…!
2020 വര്ഷാവസാനത്തിലേക്ക് ഒരു പുനർവായനക്കായി ഞാൻ “പ്ലേഗ് “തിരഞ്ഞെടുത്തതിന് ഒരു കാരണമുണ്ടായിരുന്നു . ഈ വായനയിൽ ഒരു സന്ദർഭവും എന്റെ സങ്കല്പങ്ങൾക്കോ യുക്തിക്കോ അതീതമല്ലായിരുന്നു . ” മഹാമാരികൾ അക്രമിക്കാത്തിടത്തോളം എല്ലാവരും സ്വതന്ത്രരാണ് ” എന്ന വാചകം അതിന്റെ പൂർണതയിൽ ഇന്ന് മനസ്സിലാക്കാൻ സാധിക്കുന്നു .1948 കളിൽ ഒറാനിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരിയെ “പ്ലേഗ് ” എന്നുറപ്പിക്കാനും അത് പ്രഖ്യാപിക്കാനുമെടുക്കുന്ന ഒന്നാം ഭാഗത്തിലെ സാഹചര്യം നാം അനുഭവിച്ചതല്ലേ .
പെട്ടന്നൊരു സുപ്രഭാതത്തിൽ മനുഷ്യർ പരസ്പരം “ഭ്രഷ്ട് “കല്പിക്കപ്പെടുകയും , quarantine എന്ന വാക്കു ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്യുന്നതാന് രണ്ടാം ഭാഗത്തിൽ ഉള്ളത് .ഹോട്ടൽ ,വ്യാപാരം , പത്രം തൊഴിൽ ,കച്ചവടം എന്നിവയെ എങ്ങനെ മഹാമാരി ബാധിക്കുന്നുവെന്നും നഗരത്തിൽ നിന്നും രക്ഷപെടാൻ അനധികൃത മാര്ഗങ്ങള് പൊട്ടിമുളക്കുകയും “പണം , പ്രണയം , ആത്മഹത്യാ , സഹാനുഭൂതി …” എന്നിങ്ങനെ അനേകം കാര്യങ്ങൾ ചര്ച്ച ചെയ്തു അവസാനിക്കുമ്പോൾ മൂന്നാം ഭാഗം മരണപ്പെട്ടവരുടെ സംസ്ക്കാരത്തിൽ നിന്നുമാണ് തുടങ്ങന്നത് .മൃതുദേഹതോടുള്ള ബഹുമാനം പലവിധത്തിൽ സാഹചര്യങ്ങൾക്കനുസരിച്ചു മാറുന്നു . മറ്റുമനുഷ്യരെ കാണാൻ ഉള്ള ഭയം നിൽക്കുമ്പോഴും ഡോക്ടർ റിയുവും കൂട്ടരും നമുക്ക് നൽകുന്ന പ്രതീക്ഷ വലുതാണ് . വാക്‌സിൻ ,പരീക്ഷണം , PPE കിറ്റുകളുടെ മറവിൽ RAINCOAT വില്പന നടത്തുന്ന മനുഷ്യർ ഇന്നും സുലഭമല്ലേ ? ടാറൊ പറയുന്നത് പോലെ “ഓരോരുത്തരുടെ ഉള്ളിലും പ്ലേഗ് ഉണ്ട് ” ഭാഗം 4 ,5 ശുഭസൂചനയോടെ യുള്ള വിവരണങ്ങളും ജീവിതത്തിലേക്ക് തിരികെയെത്തുന്ന വെളിച്ചത്തിന്റെയും കൂടിച്ചേരലുകളുടെയും തിളക്കത്തിൽ സമ്പന്നമെങ്കിലും നഷ്ടപെട്ടവരെയോർത്തുള്ള വിങ്ങലും മഹാമാരിയുടെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്ന മുന്നറിയിപ്പുകളും ഒഴിവാക്കാനാകാത്ത മുഴച്ചു നിൽക്കുന്നു .
അങ്ങനെ പ്ലേഗ് ഒരു തരം ലബോറട്ടറിയായി മാറുന്നു കാര്യങ്ങളെ മറ്റൊരു തരത്തിൽ കാണുവാൻ അത് ശ്രമിക്കുകയും ചെയ്യുന്നു .
ആധുനിക ജീവിതത്തിന്റെ ദുഷ്ടതയ്‌ക്കെതിരായ ദൈവത്തിന്റെ ശിക്ഷയായി ആദ്യം അതിനെ കണക്കാക്കുന്ന പാതിരിയുടെ മനോഭാവം ; താൻ സ്നേഹിക്കുന്ന സ്ത്രീയിൽ നിന്ന് വേർപെടുത്തുകയെന്നതിന്റെ അർത്ഥം എന്ന് കരുതുന്ന പത്രപ്രവർത്തകനായ റാംബെർട്ട് . ടാറൊയും ഡോക്ടർ റിയുവും സ്വയം സമർപ്പണത്തിലേക്കുള്ള ഒരു യാത്രയായി അതിനെ കാണുന്നു .”സന്തോഷത്തിൽ സ്വാർത്ഥത കാണിക്കരുത് ” എന്ന വാചകമാണ് എന്നെ ഏറെ ആകർഷിച്ചത് .
മഹാമാരികൾ അകന്നു പരസ്പരം കണ്ടുമുട്ടാൻ പുതുവർഷത്തിൽ സാധിക്കട്ടെ..
മഹാമാരികൾ മാറും ലോകം സുന്ദരമായി തുടരും എന്ന് നമുക്ക് അറിവുള്ളതാണല്ലോ
പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
Anjusha Kb
Comments are closed.