ആത്മാവും സാത്താനും വരെ വന്ന് തന്റെ ഭാഗം പറയുന്നു!
പി എഫ് മാത്യൂസിന്റെ ഇരുട്ടില്‍ ഒരു പുണ്യാളന്‍ എന്ന നോവലിന് ഷാന്‍ വിഎസ് എഴുതിയ വായനാനുഭവം
പി എഫ് മാത്യൂസ് എന്ന പേര് കേൾക്കുമ്പോഴെ കണ്ണോക്ക്പാട്ടിന്റെ താളമാണ് കേൾക്കുന്നത്. ചാവുനിലത്തിന്റെ വായനാ അനുഭവവും ഈ മാ യൗവിന്റെ ദൃശ്യാനുഭവവും അത്രമാത്രം അസ്വസ്ഥമാക്കിയിരുന്നു. വായനക്കാർ ചാവുനിലത്തെ ശവം നാറുന്ന നോവൽ എന്നാണ് വിശേഷിപ്പിച്ചതെന്ന് എഴുത്തുകാരൻ തന്നെ പറയുന്നുണ്ട്. വായനയിൽ ഒരിടത്തു പോലും മനസുഖം നൽക്കാത്ത മരണങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു ചാവുനിലം.
ചാവുനിലം നിർത്തിയിടത്തു നിന്ന് തുടങ്ങാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമ്പോൾ തന്നെ മുന്നേ സൂചിപ്പിച്ച കണ്ണോക്ക് പാട്ടിന്റെ താളം എവിടെയൊക്കെയോ കേൾക്കുന്നുണ്ട്. ആ താളം തന്നെയാണ് മാത്യൂസ് സാറിന്റെ എഴുത്തിന്റെ ഭംഗി. സിനിമയാക്കുവാൻ തീരുമാനിച്ച തിരക്കഥ പിന്നീട് നോവലാകുമ്പോൾ, സിനിമാറ്റിക് ആകാതെയിരിക്കാൻ ബോധപൂർവ്വം ശ്രദ്ധിച്ചിട്ടുണ്ടെന്ന് അനുബന്ധത്തിൽ പറയുന്നുണ്ട്.(ആന്റിക്രൈസ്റ്റ് എന്ന സിനിമാറ്റിക് എക്സ്പീരിയൻസ് ഇനി എന്നെങ്കിലും ഉണ്ടാകുമോ എന്നറിയില്ല?)
ഒരു പാരഗ്രാഫിൽ ചുരുക്കി പറയാവുന്ന ഒന്നല്ല പുണ്യാളൻ. വായിച്ചു തന്നെ അനുഭവിക്കണം.
നോവൽ പുരോഗമിക്കുന്നത് ബഹുസ്വരങ്ങളായ ഒരുപാട് കഥാപാത്രങ്ങളുടെ വിവരങ്ങളിലൂടെയാണ്. അന്നംകുട്ടി താത്തിയിൽ നിന്ന് ആരംഭിക്കുന്ന ആത്മഗതം കർമലിയും, റോക്കിയച്ചനും, അൾവാരിസുമെല്ലാം തുടരുന്നു. തുടർന്ന് കഥാകാരൻ തന്നെ പുറത്തു വന്ന് കഥ പറയുന്നു. അതിന് പുറമെ ആത്മാവും സാത്താനും വരെ വന്ന് തന്റെ ഭാഗം പറയുന്നുണ്ട്.
മാജിക്കൽ റിയലിസത്തിന്റെ സാധ്യതകളെല്ലാം വിശാലമായി നോവലിൽ ഉപയോഗിച്ചട്ടുണ്ട്.
ഒരുവേള സാത്താൻ പറയുന്നുണ്ട് ;ദൈവം അല്ലെങ്കിൽ രക്ഷകൻ എന്ന സങ്കല്പം മനുഷ്യർക്കിടയിൽ ചിലവാകാണമെങ്കിൽ ദുർഘടങ്ങളിൽ അവനെ സഹായിക്കുന്ന അസാമാന്യമായ ശക്തിവിശേഷമാണതെന്ന് സ്ഥാപിക്കേണ്ടതുണ്ട്. അത് സ്ഥാപിക്കാൻ അത്ര തന്നെ അല്ലെങ്കിൽ അതിനേക്കാൾ ബലമുള്ള ഒരു ശത്രു അല്ലെങ്കിൽ വില്ലൻ ഉണ്ടായിരിക്കണമെന്നു മാത്രമല്ല അവനെ ഇടയ്ക്കിടയ്ക്ക് കീഴ്പെടുത്തുകയും വേണം.
സാത്താനെയും ദൈവത്തെയും പുണ്യത്തെയും പാപത്തെയും ഇനിയുമിനിയും മാറ്റിയെഴുതട്ടെ…
Comments are closed.