DCBOOKS
Malayalam News Literature Website

നഴ്സുമാരുടെ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ!

നിശയുടെ മറവിൽ ഇരുന്നുകൊണ്ട് നിശബ്ദ സഞ്ചാരങ്ങളുടെ യാത്ര ഞാനും മനുവിനൊപ്പം പൂർത്തിയാക്കിയിരിക്കുന്നു. തികച്ചും വ്യത്യസ്തമായ നല്ലൊരു വായനാനുഭവം. ഭൂമിയിലെ മാലാഖമാർ എന്ന പേരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന നമ്മുടെ നഴ്സുമാരുടെ
പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ തൂലികയാൽ വായനക്കാരിൽ എത്തിക്കാൻ ബെന്യാമിൻ സാറിനു കഴിഞ്ഞുവെന്ന് നിസ്സംശയം പറയാം.

Text“മനുഷ്യൻ ഏറ്റവും ദുർബലനായിപ്പോകുന്ന നിമിഷത്തിൽ അവനെ ദയാപൂർവ്വം താങ്ങുക എന്നതിനോളം മഹനീയമായി മറ്റെന്തുണ്ട് ഈ ഭൂമിയിൽ ” .ആകാംക്ഷയുടെ മുൾമുനയിൽ നിന്നുകൊണ്ട് മറിയാമ്മ അമ്മച്ചിയെ തേടി മനു നടത്തുന്ന ഓരോ അന്വേഷണങ്ങളും യാത്രകളും വായനക്കാരൻ്റ കൂടി ആവശ്യങ്ങളായി മാറുന്നു.

പ്രണയം , സൗഹൃദം, കുടുംബബന്ധങ്ങൾ, വിയോഗം തുടങ്ങിയവ ഇതിലെ മറ്റു കഥാപാത്രങ്ങൾ. സ്വന്തം തലമുറകൾ പോലും അന്യമായി വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന് നൽകാൻ കഴിയുന്ന ഏറ്റവും നല്ല ഒരു പുസ്തകമായി ബെന്യാമിൻ സാറിൻ്റെ ‘നിശബ്ദ സഞ്ചാരങ്ങക്ക് ‘ നിമിഷനേരം കൊണ്ട് മാറാൻ കഴിയട്ടെ!

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

ബെന്യാമിന്റെ ‘നിശബ്ദ സഞ്ചാരങ്ങള്‍ ‘ എന്ന നോവലിന് ദീപ്തി ജിതിന്‍ എഴുതിയ വായനാനുഭവം

 

Comments are closed.