‘മുകിലൻ’ ഇത് വെറും ചരിത്രനോവലല്ല, ചരിത്രവും ഭാവനയും സമ്മേളിക്കുന്ന നോവൽ : വി.ഡി.സതീശൻ
ഡോ. ദീപു പി കുറുപ്പിന്റെ ‘മുകിലന്‍‘ എന്ന ഏറ്റവും പുതിയ നോവലിനെ കുറിച്ച് എഴുതിയത് വി.ഡി.സതീശൻ
കോളേജ് അധ്യാപകനായ ശ്രീ. ദീപു.പി. കുറുപ്പ് എഴുതി ഡിസി ബുക്ക്സ് പ്രകാശനം ചെയ്ത ” മുകിലൻ ” എന്ന ചരിത്രനോവൽ വായിച്ചു. എനിക്ക് വളരെ ഇഷ്ടമായി.
17-ാം നൂറ്റാണ്ടിന്റെ അവസാനം മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ നിർദ്ദേശാനുസരണം തിരുവിതാംകൂറിലെത്തിയ മുഗളന്മാർ വേണാട് കീഴടക്കിയ ചരിത്രം നമ്മളിൽ പലർക്കും അറിയില്ല. ആറ് പ്രദേശങ്ങൾ കീഴടക്കി ക്ഷേത്രങ്ങളും സ്ഥാപനങ്ങളും കൊള്ളയടിച്ച വൻമുതലുമായാണ് അവരെത്തിയത്. ഉമയമ്മറാണിയുടെയും കേരളവർമ്മന്റെയും മറവപ്പടയുടെയും നേതൃത്വത്തിൽ നടത്തിയ ആക്രമണം മുകിലപ്പടയെ ഇല്ലാതാക്കി. അവർ കൊണ്ടുവന്ന വൻകൊള്ളമുതലാണ് ശ്രീപത്മനാഭക്ഷേത്രത്തിലെ നിധിയുടെ വലിയ ഭാഗവുമെന്നാണ് നോവലിലെ നിഗമനം.
ഇത് വെറും ചരിത്രനോവലല്ല. ചരിത്രവും ഭാവനയും സമ്മേളിക്കുന്നു. സ്വപ്നവും ജാഗ്രത്തും തമ്മിലുള്ള അന്തരം നാമറിയുന്നില്ല. ചരിത്രത്തിലെ നായികാ നായകരും നോവലിസ്റ്റിന്റെ കഥാപാത്രസൃഷ്ടിയും തിരിച്ചറിയുന്നില്ല.
ഒരു നല്ല പരിശ്രമം. തീർച്ചയായും ഈ നോവൽ വായിക്കണം.
Comments are closed.