DCBOOKS
Malayalam News Literature Website

സോഷ്യല്‍ മീഡിയയും ടെക്‌നോളജിയും മനുഷ്യമനസ്സുകളെ എത്രത്തോളം വികൃതമാക്കി…?

അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ  ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട  ഡോള്‍സ് ( റിഹാന്‍ റാഷിദ്) 
എന്ന പുസ്തകത്തിന്  റിഹാബ് തൊണ്ടിയിൽ എഴുതിയ വായനാനുഭവം.

ചില ക്രൈം തില്ലെർ സിനിമകൾ ചുമ്മാ  മനസ്സിൽ  കണ്ടു കൊണ്ടൊക്കെ തന്നെയാണ് വായിക്കാനിരുന്നത് , പക്ഷെ കുറച്ചു  ഭാഗങ്ങൾ കഴിഞ്ഞപ്പോഴേക്ക് തന്നെ ഇതിനു വെറുമൊരു വായനയല്ല വേണ്ടത് എന്ന് മനസിലായി , മറ്റ് ചിന്തകളെ വിശ്രമത്തിനനുവദിച്ചു തന്നെ വേണം ഇതിനെ സമീപിക്കാൻ. കാരണം റിഹാൻ നമുക്ക് തരുന്ന വായനാനുഭവം അത്രക്കും വ്യത്യസ്തയും അതുപോലെ ശ്കതിയേറിയതുമാണ്. ഒരുപക്ഷെ ഇതിനു മുന്നെ ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങളാണ് ഇത്തരമൊരു ആകാംഷയോടെ വായിച്ചത്.

ജോണിലും ഇശ്ശികയിലും തുടങ്ങിയ കഥ പിന്നീടങ്ങോട്ട് പിടുത്തം തരാതെ Textപറന്നുയരുകയായിരുന്നു , ഇന്നത്തെ കാലഘട്ടത്തിൽ സോഷ്യല് മീഡിയയും ടെക്നോളജികളും മനുഷ്യമനസ്സുകളെ എത്രത്തോളം വികൃതമാക്കി കൊണ്ടിരിക്കുന്നു എന്നത് പല കഥാപാത്രങ്ങളിലൂടെ റിഹാൻ  മനോഹരമായി പറഞ്ഞുവെക്കുന്നു . പിന്നീട് കഥപറഞ്ഞു തരുന്ന രാത്രിയും പകലും b13 നും മിഥുനും തനൂജയും ഇസ്ഹാക്കും ഇഷ്‌ബെല്ലയും തമീമും വിശാലും വിവേകും പുകയെന്തിയും അമീറയും തുടങ്ങി ഒരു കള്ളന്റെ സ്വഭാവത്തെ ഇത്രമേൽ വരച്ചു വച്ച രാകെഷ് അടക്കമുള്ള വ്യക്തികൾ കഥ തുടർന്നിരുന്നു കൊണ്ടിരിക്കുമ്പോൾ ജിജ്ഞാസ നിറഞ്ഞ നിമിഷങ്ങളിലൂടെ നമ്മെ കൊണ്ടുപോകുമെന്നതിൽ സംശയമില്ല.
പുസ്തകത്തിന്റെ പേരായ “dolls” എന്നൊരു വാട്‌സാപ്പ് ഗ്രൂപ്പ് ചിത്രത്തിലേക്ക് വരുന്നതോട് കൂടിയാണ് വായനയുടെ ആഴങ്ങളിലേക്കും ആസൂത്രിത കൊലപാതങ്ങളുടെ വിവിധ തലങ്ങളിലേക്കും റിഹാൻ നമ്മെ കൊണ്ടുപോകുന്നെത്. ഒരു സിനിമ കാണുന്ന പോലെ ഓരോ നിമിഷത്തെയും വളരെ വ്യക്തമായും ശാസ്ത്രീയമായും അനുഭവിപ്പിച്ചതിൽ നിന്ന് ഇതിനു വേണ്ടി കഥാകൃത്ത് നടത്തിയ പരിശ്രമങ്ങളെ സല്യൂട്ട് കൊണ്ടല്ലാതെ അഭിനന്ദിക്കാൻ വയ്യ.
വഴിത്താരയിൽ അവിശ്വസനീയം പോലെ തോന്നുന്ന പലതും നടക്കുന്നുണ്ടെങ്കിലും സ്വപ്ങ്ങളുടെ അല്ലെങ്കിൽ സ്വന്തത്തിന്റെ നഷ്ടപെടലുകൾ  ചില മനുഷ്യരെ എത്രത്തോളം പകയുടെ അവസ്ഥയില് എത്തിക്കുമെന്നത് നമ്മൾ ദിനേന കേൾക്കുന്നതും കാണുന്നതുമാണ്. അത് തന്നെയാണ് ഇതിലൂടെ കഥാകൃത്തും വരച്ചു കാണിച്ചത്.
വായനക്കിടയിൽ എന്നെ ഏറ്റവും ആകർഷിച്ച വരികൾ ഇവിടെ കുറിച്ച് കൊണ്ട് മനോഹരമായ ഉത്വേകജനമായ സമയം സമ്മാനിച്ച പ്രിയ കഥാകൃത്തിന് സ്നേഹത്തിന്റെ അഭിവാദ്യങ്ങൾ സമർപ്പിക്കുന്നു.
“നിയമത്തിന്റെ കണ്ണുകൾ കറുത്ത തുണിയാൽ മൂടിയിട്ടാണ് പടച്ചിരിക്കുന്നത്. ഒരിക്കൽ പോലും കൈകളുയർത്തി കണ്ണിലെ കെട്ടഴിക്കാതിരിക്കാൻ ഒരു കൈയിൽ ത്രാസും മറുകയ്യിൽ നിയമപുസ്തകവും പിടിച്ചു നിർത്തിയിരിക്കുകയാണ്”

Comments are closed.