വിവേകം കൊണ്ട് ചിന്തിക്കാതെ വികാരം കൊണ്ട് ചിന്തിക്കുന്ന ഒരു കൂട്ടം ജനതയുടെ ലോകമാണിത്!
മാനുഷിക വികാരങ്ങളും മൂല്യങ്ങളും യാന്ത്രികമായി നിയന്ത്രിക്കപ്പെടുന്ന ഒരു ലോകം. സത്യം, സമത്വം സ്വാതന്ത്ര്യം എന്നവയെല്ലാം പിന്തിരിപ്പൻ ആശയങ്ങളായി മാറുന്ന ഒരു സ്ഥിതിവിശേഷം..യുദ്ധമാകുന്നു സമാധാനം. അടിമത്തമാകുന്നു,സ്വാതന്ത്ര്യം അജ്ഞതയാകുന്നു ശക്തി – ഈ ലോകത്തെ മുദ്രാവാക്യങ്ങൾ ഇവയേത്രേ! സ്‌നേഹം ശിക്ഷിക്കപ്പെടുകയും സ്വകാര്യത തുരത്തപ്പെടുകയും സത്യം വെറും പൊള്ളവാക്കാകുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ഭീകരചിത്രമാണ് 1984 എന്ന ആന്റിഉട്ടോപ്യൻ നോവൽ വരച്ചുകാട്ടുന്നത്.
ജോര്‍ജ് ഓര്‍വെല്ലിന്റെ 1984 എന്ന നോവലിന് മിഥിലജ് സെയിദ് എഴുതിയ വായനാനുഭവം.
“യുദ്ധം സമാധാനമാകുന്നു
സ്വാതന്ത്ര്യം അടിമത്തമാകുന്നു
അജ്ഞത ശക്തിയാകുന്നു”
നിങ്ങൾ ഏതുപ്രസ്ഥാനത്തിന്റെയും അനുഭാവിയായി കൊള്ളട്ടെ നിങ്ങൾ അതിനെ എത്രത്തോളം സ്നേഹിക്കുന്നു എന്നതും, എത്രത്തോളം കടപ്പെട്ടിരിക്കുന്നു എന്നതും എന്തിന്റെ അടിസ്ഥാനത്തിൽ ആകും.അവയിൽ നിന്നും നിങ്ങൾക്ക് കിട്ടുന്ന സംരക്ഷണത്തിന്റെ,ആനുകൂല്യങ്ങളുടെ, നിങ്ങൾ കേട്ടുപഴകിയ അതിന്റെ വീരചരിത്രങ്ങളുടേയും, വീരനായകന്മാരുടെയും പേരിൽ അതോ സ്വമത,ജാതി ചിന്തകളുടെ പേരിലോ. എന്തു തന്നെയായാലും നിങ്ങൾ അതിന്റെ അനുഭാവിയായി ഇരിക്കുന്നിടത്തോളം കാലം ആ പ്രസ്ഥാനത്തിന്റെ സംരക്ഷണവും നിലനിൽപ്പും നിങ്ങളുടെ കൈകളിൽ കൂടിയാണ്. അതു എന്തു പ്രവർത്തിക്കുന്നു അതു ശരിയായാലും തെറ്റായാലും അതിനെ അങ്ങേയറ്റം ശരിയും, നന്മയും മാത്രമാക്കേണ്ടത് ബുദ്ധിപണയം വെച്ച ഒരു അനുഭാവിയുടെ അല്ലെങ്കിൽ അടിമയുടെ കടമയാണ്. വിൻസ്റ്റൺ സ്മിത്തിനൊപ്പമുള്ള സഞ്ചാരത്തിൽ ഞാൻ കണ്ടതും അത്തരത്തിലുള്ള അടിമകളെയാണ് യന്ത്രങ്ങൾ പോലും തോറ്റുപോകുന്ന ഒരു വിഭാഗം. അവരോടു വലിയേട്ടൻ എന്തുപറയുന്നോ അതാണ് സത്യം. രണ്ടും രണ്ടും അഞ്ചു എന്നു വലിയേട്ടൻ പറഞ്ഞാൽ അവർക്കതു അഞ്ചാണ് അതിനപ്പുറം അവരുടെ ചിന്തകൾകടക്കില്ല.വലിയേട്ടൻ “യുദ്ധം സമാധാനം ആകുന്നു” എന്നു പറയുന്നു.
അതെ യുദ്ധം സമാധാനം ആകുന്നു നാം എപ്പോഴും അതിൽ ഏർപെട്ടുകൊണ്ടേയിരിക്കണം നമ്മുടെ രാഷ്ട്രത്തിന്റെ അവസാന സമ്പാദ്യംഉപയോഗിച്ചാണെങ്കിലും നാം അതു തുടർന്നുകൊണ്ടേയിരിക്കുംഎന്നു അവർ മറുപടി നൽകും . വിവേകം കൊണ്ട് ചിന്തിക്കാതെ വികാരം കൊണ്ട് ചിന്തിക്കുന്ന ഒരു കൂട്ടം ജനതയുടെ ലോകമാണിത്. അവിടെ വേറിട്ടു ചിന്തിക്കുകയും യഥാർത്ഥ സ്വതന്ത്രത്തെ പുൽകാൻ കൊതിക്കുന്ന ഒരു മനുഷ്യനെയും അവന്റെ ചിന്തകളിലൂടെ മാറ്റത്തെ കൊണ്ടുവരാനുള്ള തീവ്രമായ വികാരത്തെയും, കോൻസെന്ട്രേഷൻ ക്യാമ്പുകളിലെ കഠിനമായ പീഡനങ്ങളും ജോർജ് ഓർവെൽ കാട്ടിത്തരുന്നു.
ചിന്താ ശേഷി ഇല്ലാത്ത അടിമകളെ നമുക്ക് എക്കാലത്തും കാണാൻ സാധിക്കും ഇന്നലെയും ഇന്നും അവരുണ്ട് നാളെയും അവരുണ്ടാകും അവരെ ചൂഷണംചെയ്യുന്ന പ്രസ്ഥാനങ്ങളും ഉണ്ടാകും അവർക്കിടയിൽ നിസ്സഹായൻമാരായാ വിൻസ്റ്റൺ സ്മിത്തുമാരും ഉണ്ടാകും…
Comments are closed.