ന്യൂയോർക്ക് ടൈംസിൽ ഡി സി ബുക്സും നമ്മുടെ പ്രിയ എഴുത്തുകാരും
ഡി സി ബുക്‌സിനെയും ഒപ്പം മലയാളത്തിലെ എഴുത്തുകാരെയും പരാമര്‍ശിച്ചുകൊണ്ട് എബ്രഹാം വര്‍ഗീസ് എഴുതിയ ലേഖനം ന്യൂയോര്‍ക്ക് ടൈംസില്‍. കേരളത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ മനസ്സിലാക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ലേഖനം ഇതോടകം ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.
‘റീഡ് യുവര്‍ വേ ത്രൂ കേരള’ എന്ന തലക്കെട്ടോടുകൂടി പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ ഡി സി ബുക്‌സും ഒപ്പം ബഷീറും എം.ടിയും സക്കറിയയും എന്‍.എസ്. മാധവനും ചിറക്കരോടും നാരായനും ബെന്യാമിനുമൊക്കെ ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ നിരവധി വിവര്‍ത്തനപുസ്തകങ്ങളെക്കുറിച്ചും ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ചില പുസ്തകങ്ങള്‍ ഇന്ത്യക്ക് പുറത്ത് നിന്നും ലഭിക്കാന്‍ പ്രയാസമാണെന്നും കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഷോപ്പിംഗ് പ്ലാസകള്‍ എന്നിവിടങ്ങളിലെ പുസ്തകശാലകളില്‍ നിന്നും കേരളത്തിലങ്ങോളമിങ്ങോളമുള്ള ഡി സി ബുക്‌സ് ശാഖകളില്‍ നിന്നും പുസ്തകം വാങ്ങാമെന്നും എബ്രഹാം വര്‍ഗീസ് പറയുന്നു. കുട്ടികള്‍ക്കായി, രാമായണത്തില്‍ നിന്നോ പുരാണങ്ങളില്‍ നിന്നോ ഉള്ള ക്ലാസിക് കഥകള്‍ പുനരാവിഷ്‌ക്കരിക്കുന്ന ഗ്രാഫിക് നോവലുകളുടെയും കോമിക്സിന്റെയും നിരവധി കളക്ഷനുകള്‍ ഇവിടെ ലഭ്യമാണെന്നും ഇവ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഐതിഹാസിക കഥകളെ അറിയാനും മനസ്സിലാക്കാനുമുള്ള ഒരു ജനപ്രിയ മാര്‍ഗമാണെന്നും അദ്ദേഹം പറയുന്നു.
എഴുത്തുകാരനും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളിലെ തിയറി ആന്‍ഡ് പ്രാക്ടീസ് ഓഫ് മെഡിസിന്‍ പ്രൊഫസറും ഇന്റേണല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സീനിയര്‍ അസോസിയേറ്റ് ചെയറുമാണ്
എബ്രഹാം വര്‍ഗീസ്. എന്റെ സ്വന്തം രാജ്യം: ഒരു ഡോക്ടറുടെ കഥ, ദ ടെന്നീസ് പങ്കാളി, കട്ടിംഗ് ഫോര്‍ സ്റ്റോണ്‍ എന്നീ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് എബ്രഹാം വര്‍ഗീസ്.
കേരളത്തിലേക്കുള്ള യാത്രയക്ക് മുന്‍പ് വായിക്കാന്‍ എബ്രഹാം വര്‍ഗീസ് നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങള്‍
- ഇന്ത്യ: എ മില്യണ്‍ മ്യൂട്ടീനീസ് നൗ- വി എസ് നൈപോള്‍
- ദി ഐഡിയ ഓഫ് ഇന്ത്യ-സുനില്‍ ഖില്‍നാനി
- ഇരുളടഞ്ഞ കാലം -ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോടു ചെയ്തത് – ശശി തരൂർ
- ദി കേരള കിച്ചണ്‍-ലതിക ജോര്‍ജ്
- ആടുജീവിതം-ബെന്യാമിന്
- ഹോളി വാര്: ഹൗ വാസ്കോഡ ഗാമാസ് എപിക് വോയേജസ് ടേണ്ഡ് ദി ടൈഡ് ഇന്‍ എ സെഞ്ച്വറീസ്-ഓള്‍ഡ് ക്ലാഷ് ഓഫ് സിവിലൈസേഷന്‍സ്- നൈജൽ ക്ലിഫ്
- ഫോര്‍ട്ട് കൊച്ചിന്:ഹിസ്റ്ററി ആന്‍ഡ് അണ്‍ടോള്‍ഡ് സ്റ്റോറീസ്- ടാനിയ എബ്രഹാം
- ദി മൂര്‍സ് ലാസ്റ്റ് സൈ-സല്മാന് റുഷ്ദി
- ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍-എന്‍ എസ് മാധവന്
- സ്പൈസ്: ദി ഹിസ്റ്ററി ഓഫ് എ ടെംപ്റ്റേഷന്‍, ജാക്ക് ടേര്‍ണര്‍
- കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്, അരുന്ധതി റോയി
- ദി വില്ലേജ് ബിഫോര്‍ ടൈം, വി കെ മാധവന്‍കുട്ടി
- ദി ബെറ്റര്‍ മാന്‍-അനിത നായര്‍
- പുലയത്തറ- പോള്‍ ചിറക്കരോട്
- കൊച്ചരേത്തി- നാരായന്
- പൂവന് പഴവും മറ്റു കഥകളും, ബഷീര്‍
- ദ ഡെമോണ്‍ സീഡും മറ്റ് എഴുത്തുകളും- എം.ടി. വാസുദേവന്‍ നായര്‍
- ഭാസ്കര പട്ടേലരും എന്റെ ജീവിതവും-സക്കറിയ
Comments are closed.