റീഡ് ആന്റ് റിവ്യു മത്സരം; പെരുമാള്‍ മുരുകന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു
കോഴിക്കോട്: കുട്ടികളിലെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡി.സി ബുക്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച റീഡ് ആന്റ് റിവ്യൂ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2020-ന്റെ വേദിയില്‍വെച്ച് പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകനാണ് സമ്മാനദാനം നിര്‍വ്വഹിച്ചത്.
യു.പി മുതല്‍ ഹയര്‍ സെക്കന്ററിതലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ കേരളത്തിലുടനീളമുള്ള വിവിധ സ്‌കൂളുകളില്‍നിന്നും നിരവധി വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.
വിജയികളായ വിദ്യാര്‍ത്ഥികള്‍
ഒന്നാം സമ്മാനം (പതിനായിരം രൂപ മുഖവിലയുള്ള പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും): അലീഷ അന്ന ജോണ്‍ (സെന്റ് മേരീസ് റെസിഡെന്‍ഷ്യല്‍ പബ്ലിക് സ്‌കൂള്‍, തിരുവല്ല), രണ്ടാം സമ്മാനം(അയ്യായിരം രൂപ മുഖവിലയുള്ള പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും): എമിലിന്‍ റോസ് ബെന്നി (കുരിയാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മാന്നാനം), മൂന്നാം സമ്മാനം(മൂവായിരം രൂപ മുഖവിലയുള്ള പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും): ജെസ്‌ന സിജോ (ശ്രീ നാരായണവിലാസം ഹയര്‍ സെക്കന്ററി സ്‌കൂള്‍)
വിജയികള്‍-സ്‌കൂള്‍തലം
ഒന്നാം സമ്മാനം(പതിനായിരം രൂപ മുഖവിലയുള്ള പുസ്തകങ്ങളും ട്രോഫിയും): താര്‍ത്തീല്‍ സെന്‍ട്രല്‍ സ്‌കൂള്‍-മലപ്പുറം, രണ്ടാം സമ്മാനം(അയ്യായിരം രൂപ മുഖവിലയുള്ള പുസ്തകങ്ങളും ട്രോഫിയും): ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍-വയനാട്, മൂന്നാം സമ്മാനം(മൂവായിരം രൂപ മുഖവിലയുള്ള പുസ്തകങ്ങളും ട്രോഫിയും): ശാന്തിനികേതനം സെന്‍ട്രല്‍ സ്‌കൂള്‍-കൊല്ലം.
Comments are closed.