റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു
മുംബൈ: റിസര്‍വ്വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനമായി കുറയ്ക്കാന്‍ തീരുമാനം. ഇതോടെ 6.50 ശതമാനത്തില്‍നിന്ന് 6.25 ശതമാനമായി റിപ്പോ നിരക്ക് കുറയും. റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ തുടരും.
അടുത്തിടെ നിയമിതനായ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസിന്റെ നേതൃത്വത്തില്‍ മൂന്നുദിവസം നീണ്ടു നിന്ന യോഗത്തിനു ശേഷമാണ് തീരുമാനം പുറത്തുവിട്ടത്.
ആറംഗ സമിതിയില്‍ നാലിനെതിരെ രണ്ട് വോട്ടിനാണ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. 17 മാസത്തിനിടെ ആദ്യമായിട്ടാണ് നിരക്കില്‍ കുറവു വരുത്തുന്നത്. ഇതിനു മുന്‍പ് 2017 ഓഗസ്റ്റിലാണ് നിരക്കു കുറച്ചത്.
Comments are closed.