ഭൗതികവാദത്തിലെ വിച്ഛേദങ്ങള്‍
കെ.വി.ശശി
മുഖ്യധാരാസംസ്‌കാരം സ്വന്തം ചിന്തയുടെ ഗതികോര്‍ജമാക്കുന്ന, തൊഴില്‍കൊണ്ട് അധ്യാപകനായ റെയ്മണ്ട് വില്യംസ്, പരമ്പരാഗതവിചാരക്രമങ്ങളില്‍ നിന്ന് ഭിന്നമായി ജ്ഞാനശാസ്ത്രങ്ങളുടെ സ്ഥിരവിചാരമാതൃകകളെ എതിരിടുന്ന ബഹുവിഷയാത്മക സമീപനമാണ് രൂപപ്പെടുത്തിയത്. ഭാഷണമേഖലകളിലെ അതിക്രമത്തിന്റെ ഫല
ശ്രുതിയാണ് സാംസ്‌കാരികഭൗതികവാദമെന്നതുകൊണ്ടുതന്നെ വില്യംസിനെ
കേവലം ഇംഗ്ലീഷിന്റെ സാമ്പ്രദായിക സംരക്ഷിതമേഖലയില്‍ ഒതുക്കി മനസ്സിലാക്കാനാവില്ല: റെയ്മണ്ട് വില്യംസിന്റെ ചിന്താലോകത്തിലേക്ക് ഒരു പ്രവേശിക
സര്‍വജ്ഞനായ എഴുത്തുകാരന്‍ കൃതിയില്‍ നിറച്ചൊതുക്കിയ അര്‍ത്ഥം കണ്ടെത്തി ഉടമസ്ഥതാവകാശം സ്ഥാപിച്ചെടുക്കുന്ന തര്‍ക്കങ്ങളില്‍ മൂര്‍ച്ഛിച്ചു കാലംപോക്കുകയാണ് മലയാളത്തിലെ അക്കാദമിക സാഹിത്യവിമര്‍ശനം ഇപ്പോഴും. പരാവര്‍ത്തനങ്ങള്‍ക്കും വെളിപാടുകള്‍ക്കുമപ്പുറം, സാഹിത്യസുവിശേഷകര്‍ സ്വയം അന്ധതവരിച്ച്, നരച്ച ശീലങ്ങള്‍ ഡൈ ചെയ്തു തുടങ്ങിയിരിക്കുന്നു. മനഃശാസ്ത്രപരമായ മരണം അവരെ മൂടിക്കളഞ്ഞുവെന്നര്‍ത്ഥം. (ആധുനികതാവാദികളായ ഈ കലാപവിശ്വാസികള്‍ തിരുവധരങ്ങളില്‍ നിന്നുതിരുന്ന തിരുവചനങ്ങളെ മുറിച്ച് ദാസ്യഭക്തിയോടെ എഴുതുന്ന കുമ്പസാര ദൃശ്യം ഡോ. സ്‌കറിയാസക്കറിയ വരച്ചിടുന്നുണ്ട്). സാഹിത്യവിമര്‍ശനം എത്തിനില്‍ അനുഭവൈകവാദത്തിന്റെ ഈ ആഭിചാരപരിസരങ്ങളിലാണ് സിദ്ധാന്തവും സിദ്ധാന്തീകരണവും കായകല്പ ചികിത്സയായി വര്‍ത്തിക്കുക. സംസ്കാരികസമരം എന്നും പറയാം. സാഹിത്യം/സൗന്ദര്യം സാര്‍വകാലികസത്തയല്ലെന്നും വിശേഷ ചരിത്ര-പ്രത്യയശാസ്ത്രങ്ങള്‍ പ്രവര്‍ നിക്കുന്ന രീതി അഥവാ പ്രതീതി മാത്രമാണ് എന്നും ഘടനാവാദാനന്തര ഭൗതികവാദപഠനങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നു. സാഹിത്യപഠനത്തില്‍ ജ്ഞാനസിദ്ധാന്തപരമായ വിച്ഛേദം (zpistem-ological break) ) സാദ്ധ്യമാക്കിയ സൈദ്ധാന്തിക പ്രകരണങ്ങളിലൊന്നാണ് സാംസ്‌കാരിക ഭൗതികവാദം (cult-ural materialisation സാഹിത്യപഠനത്തിലെ സാംസ്‌കാരികകാണ്ഡം എന്ന് ഇതിനെ വിളിക്കാം.
ജൈവ ബുദ്ധിജീവി (organic intellectual) എന്ന ഗ്രാംഷിയന്‍ സങ്കല്പനത്തിന്റെ മുഖദര്‍ശനമാണ് റയ്മണ്ട് വില്യംസ്. മാര്‍ക്‌സിസ്റ്റ് സാമൂഹ്യവിമര്‍ശത്തെ സാംസ്‌കാരിക/സാഹിത്യ വിമര്‍ശത്തിന്റെ പ്രയോഗപരിസരങ്ങളിലേയ്ക്ക് വികസിപ്പിച്ച് സാംസ്കാരികഭൗതികവാദത്തിന് സൈദ്ധാന്തികാടിത്തറ പണിയുകയായിരുന്നു വില്യംസിന്റെ ബൗദ്ധികജീവിതം.
സുദീര്‍ഘവിസ്തൃതമായ ആ വിചാരലോകത്തെ പിടിച്ചൊതുക്കി ചിമിഴിലടച്ചവതരിപ്പിക്കുകയാണ് റെയ്മണ്ട് വില്യംസ്: സാഹിത്യം, മാര്‍ക്‌സിസം, സാംസ്‌കാരികഭൗതികവാദം എന്ന പുസ്തകത്തില്‍ ജോണ്‍ ഹിഗിന്‍സ്. ഈ പുസ്തകം മുന്‍നിര്‍ത്തി വില്യംസിനെ ഓര്‍മ്മിക്കുകയാണ് ഈ ലേഖനം.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ ഡിസംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്
Comments are closed.