പണ്ഡിറ്റ് രവിശങ്കറിന്റെ ജന്മവാര്‍ഷികദിനം
ലോക പ്രസിദ്ധനായ ഇന്ത്യന്‍ സംഗീതഞ്ജനായിരുന്ന പണ്ഡിറ്റ് രവിശങ്കര്‍ വാരണാസിയില്‍ ബാരിസ്റ്റര്‍ ശ്യാം ശങ്കറിന്റെ ഏഴു മക്കളില്‍ ഏറ്റവും ഇളയവനായായി 1920 ഏപ്രില്‍ 7ന് ജനിച്ചു. നാടോടി സംഗീതമാണ് ആദ്യം പഠിച്ചതെങ്കിലും ഉസ്താദ് അലാവുദ്ദീന്‍ ഖാനില്‍ നിന്നു സിതാര്‍ വായന അഭ്യസിച്ചതോടെയാണ് അദ്ദേഹം പ്രശസ്തനായത്.
1949 മുതല്‍ 1956 വരെ ആകാശവാണിയില്‍ സംഗീതസംവിധായകനായിരുന്നു. കുറച്ചു കാലം അദ്ദേഹം പാശ്ചാത്യരാജ്യങ്ങളിലെ സംഗീതവിദ്യാലയങ്ങളില്‍ ഭാരതീയ സംഗീതാധ്യാപകനായി പ്രവര്‍ത്തിച്ചു. സത്യജിത്‌റേയുടെ പഥേര്‍ പാഞ്ചാലി, അപരാജിത തുടങ്ങിയ സിനിമകളുടെ സംഗീത സംവിധാനവും നിര്‍വ്വഹിച്ചു.
1985ല്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്‌സില്‍നിന്നു ലഭിച്ച ഡോക്ടറേറ്റിനു പുറമെ 1999ലെ ഭാരത രത്‌നം ഉള്‍പ്പെടെ പല ബഹുമതികളും അദ്ദേഹം നേടിയിട്ടുണ്ട്. 1986 മുതല്‍ 1992 വരെ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഗ്രാമി പുരസ്‌കാരത്തിന് മൂന്ന് തവണ അര്‍ഹനായ അദ്ദേഹത്തിന് സമഗ്ര സംഭാവനക്കുള്ള ഗ്രാമി പുരസ്‌കാരം മരണാനന്തരം ലഭിച്ചു. 2012 ഡിസംബര്‍ 11ന് അദ്ദേഹം അന്തരിച്ചു.
Comments are closed.