ബെസ്റ്റ് സെല്ലര്‍ എഴുത്തുകാരന്‍ രവീന്ദര്‍ സിങ് ഏപ്രില്‍ 7 ന് ഡി സി ബുക്‌സിലെത്തുന്നു
ഐ ടൂ ഹാഡ് എ ലൗ സ്‌റ്റോറി, ദിസ് ലൗ ദാറ്റ് ഫീല്‍സ് റൈറ്റ് തുടങ്ങിയ കൃതികളിലൂടെ പ്രണയത്തിന്റെ ആഴത്തെക്കുറിച്ച് പറഞ്ഞ ബെസ്റ്റ് സെല്ലര്‍ എഴുത്തുകാരന്‍ രവീന്ദര്‍ സിങ് ഏപ്രില്‍ 7 ന് എറണാകുളം കോണ്‍വെന്റ് ജംഗ്ഷനിലുള്ള ഡി സി ബുക്‌സ് സ്‌റ്റോറില്‍ എത്തുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ ‘Will you still love me?‘യുടെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് പ്രണയത്തിന്റെ രാജകുമാരന്‍ എത്തുന്നത്.
നല്ല പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന കേരളത്തിലെ ചെറുപ്പക്കാരായ വായനക്കാര്‍ക്ക് പ്രിയങ്കരനായ രവീന്ദര്‍ സിങിനെ നേരിട്ട് കാണാനും അദ്ദേഹത്തോട് സംവദിക്കുവാനുമുള്ള അവസരമാണ് ഡി സി ബുക്‌സ് ഒരുക്കുന്നത്.
തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നും കഥാംശത്തെ സ്വീകരിച്ച് നോവലുകളെഴുതിയാണ് രവീന്ദര്‍ സിങ് ലോകപ്രശസ്ത എഴുത്തുകാരുടെ നിരയിലേക്ക് എത്തിയത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കൃതികളില്‍ പച്ചയായ മുനുഷ്യബന്ധങ്ങളെക്കുറിച്ചും നിസ്വാര്‍ത്ഥ സ്‌നേഹത്തെക്കുറിച്ചും വായിച്ചെടുക്കാന്‍ കഴിയും.
കല്‍ക്കട്ടയിലെ ഒരു സിക്ക് ഫാമിലിയില്‍ ജനിച്ച രവീന്ദര്‍ സിങ് ഒരു പ്രമുഖ ഐടി കമ്പനിയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍കൂടിയാണ്. Can love happen twice?, Love Stories That Touched My Heart, Like it Happened Yesterday, Your Dreams Are Mine Now, Tell me a story എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.
ഏപ്രില്‍ 8ന് വൈകിട്ട് 5.30 ന് തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ നടത്തുന്ന ഡി സി ഓതര്‍ ഫെസ്റ്റിലും രവീന്ദര്‍ സിങ് പങ്കെടുക്കും.ഇവിടെയും വായനക്കാര്‍ക്ക് അദ്ദേഹത്തെകാണാനും സംവദിക്കുവാനുമുള്ള അവസരമൊരുക്കിയിട്ടുണ്ട്.
Comments are closed.