DCBOOKS
Malayalam News Literature Website

‘ഗീതയിലെ യുദ്ധം മനസ്സിലോ യുദ്ധഭൂമിയിലോ?’ ; ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് രവിചന്ദ്രൻ സി

‘ഗീതയിലെ യുദ്ധം മനസ്സിലോ യുദ്ധഭൂമിയിലോ? ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് (07 ജൂലൈ 2021) രവിചന്ദ്രൻ സി  ‍പങ്കെടുക്കുന്നു. രാത്രി 7.00 മുതല്‍ ക്ലബ്ബ് ഹൗസിലാണ് ചര്‍ച്ച  സംഘടിപ്പിച്ചിരിക്കുന്നത്.  വായനക്കാർക്കും ചർച്ചയിൽ പങ്കെടുക്കാം.

കൃഷ്ണന്റെ സ്ഥാനത്ത് ബുദ്ധനായിരുന്നു അര്‍ജ്ജുനന്റെ സാരഥിയെങ്കില്‍?!  ഒരുപക്ഷേ, കുരുക്ഷേത്രയുദ്ധംതന്നെ റദ്ദാക്കപ്പെടുമായിരുന്നു. ഗീതയെക്കുറിച്ച് ബുദ്ധനും ബുദ്ധനെക്കുറിച്ച് ഗീതയും നിശ്ശ്ദമെങ്കിലും ഗീതയുടെ ആശയപരിസരം ബൗദ്ധവിരുദ്ധമാണെന്ന് രവിചന്ദ്രന്‍ സമര്‍ത്ഥിക്കുന്നു. ഗീതയിലെ ഹിംസാത്മകതയും ബുദ്ധന്റെ അഹിംസയും പരസ്പരം തള്ളിക്കളയും. താത്ത്വികതലത്തില്‍ ‘ബുദ്ധനെ എറിഞ്ഞ കല്ല്’ ആയി ഭഗവദ്ഗീത വേഷംമാറുന്നത് അങ്ങനെയാണ്. മൂന്ന് ഭാഗങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗമായ ‘ഗീതയും മായയും’ ഗീതാകേന്ദ്രീകൃതമായ സാഹിതീവിമര്‍ശനമാണ്. ‘വ്യാഖ്യാന ഫാക്ടറി’യിലൂടെ വീര്‍പ്പിച്ചെടുത്ത മതബലൂണാണ് ഭഗവദ്ഗീതയെന്നും ഗീതാഭക്തിയും കൂടോത്രവും തമ്മിലുള്ള വ്യത്യാസം പൂജ്യമാണെന്നും ഗ്രന്ഥകാരന്‍ വാദിക്കുന്നു. രണ്ടാംഭാഗം, ‘വേദാന്തം എന്ന യക്ഷിക്കഥ’ ഉപനിഷത്തുകളിലെ വേദാന്തദര്‍ശനത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നു. ‘ബോധം’ സംബന്ധിച്ച മതവാദങ്ങള്‍ സയന്‍സിന്റെ ജ്ഞാനതലം പശ്ചാത്തലമാക്കി അവസാന ഭാഗമായ ‘ബോധത്തിന്റെ രസതന്ത്ര’ത്തില്‍ പരിശോധിക്കപ്പെടുന്നു.

രവിചന്ദ്രന്‍ സിയുടെ പുസ്തകങ്ങള്ക്കായി ക്ലിക്ക് ചെയ്യൂ

Stay tuned ;https://www.clubhouse.com/

Comments are closed.