DCBOOKS
Malayalam News Literature Website

‘രത്തന്‍ ടാറ്റ : എ ലൈഫ്’ ; പ്രീബുക്കിങ് ആരംഭിച്ചു

ലോകത്താകമാനം ആരാധകരുള്ള പ്രമുഖ വ്യവസായി, ടാറ്റ സണ്‍സ് ചെയര്‍മാനായ രത്തന്‍ ടാറ്റയുടെ ജീവചരിത്രം ‘രത്തന്‍ ടാറ്റ : എ ലൈഫ്’ എന്ന പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു.  ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും കോപ്പികള്‍ പ്രീബുക്ക് ചെയ്യാം. മലയാളിയായ ഡോ. തോമസ് മാത്യു ഐ.എ.എസ്സാണ് ഇന്ത്യ കണ്ട ഏറ്റവും മഹാനായ വ്യവസായിയുടെ ജീവചരിത്രം തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടായി രത്തന്‍ ടാറ്റയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഡോ. തോമസ് മാത്യു. ഹാര്‍പര്‍ കോളിന്‍സാണ് പ്രസാധകര്‍.

രത്തന്‍ ടാറ്റയുടെ ജീവിതത്തിലെ, ഇതുവരെ അറിയപ്പെടാത്ത വിശദാംശങ്ങളും അദ്ദേഹത്തിന്റെ മുന്‍ വര്‍ഷങ്ങളിലെ കൗതുകകരമായ കഥകളും വിദ്യാര്‍ത്ഥിയായിരിക്കെ അമേരിക്കയില്‍ ചെലവഴിച്ച കാലഘട്ടത്തിലെ ജീവിതവും ഇന്ത്യയിലേക്കുള്ള മടങ്ങിവരവും ടാറ്റ ഗ്രൂപ്പിലെ ആദ്യകാല പ്രവര്‍ത്തനം, തുടങ്ങി ടാറ്റ ഇന്നു കൈവരിച്ചിരിക്കുന്ന ശേഷികളത്രയും പടിപടിയായി ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

ടാറ്റ ഗ്രൂപ്പിനെ രൂപപ്പെടുത്തുന്നതില്‍ വലിയ സംഭാവന നല്‍കിയ രത്തന്‍ ടാറ്റയുടെ ബിസിനസ്സ് തന്ത്രങ്ങള്‍, നേതൃ പാടവം, വ്യക്തിഗുണങ്ങള്‍ എന്നിവ വെളിവാക്കുന്ന അനുഭവങ്ങളും പുസ്തകത്തില്‍ വായിക്കാം.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.