രഞ്ജന്‍ ഗൊഗൊയ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
ദില്ലി രാജ്യത്തിന്റെ 46-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. രാഷ്ട്രപതി ഭവനില്‍ രാവിലെ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവിലേക്കാണ് രഞ്ജന്‍ ഗൊഗൊയ് എത്തുന്നത്.
അസം സ്വദേശിയായ ഗൊഗൊയ് 1954-ലാണ് ജനിച്ചത്. 2001-ല്‍ അദ്ദേഹം ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലും സേവനം അനുഷ്ഠിച്ചു. 2011-ല്‍ ചീഫ് ജസ്റ്റിസായി. അടുത്ത വര്‍ഷം തന്നെ അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംസ്ഥാനങ്ങളില്‍ നിന്നു ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് രഞ്ജന്‍ ഗൊഗൊയ്. 2019 നവംബര്‍ 17-ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് വിരമിക്കും.
Delhi: Justice Ranjan Gogoi sworn-in as the Chief Justice of India (CJI) at Rashtrapati Bhavan. pic.twitter.com/uvjSEVK16Y
— ANI (@ANI) October 3, 2018
Comments are closed.