DCBOOKS
Malayalam News Literature Website

ബഹ്‌റിന്‍ പുസ്തകമേളയില്‍ ‘റങ്കൂണ്‍ സ്രാപ്പ്’ പ്രകാശനം ചെയ്തു

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ജലീലിയോയുടെറങ്കൂണ്‍ സ്രാപ്പ് പ്രകാശനം ചെയ്തു. ഡിസംബര്‍ രണ്ട് തിങ്കളാഴ്ച എട്ടാമത് ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേള വേദിയില്‍ വെച്ചാണ് പ്രകാശനം ചെയ്തത്.

Textബഹ്‌റിന്‍ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ യുവ എഴുത്തുകാരന്‍ ലിജീഷ് കുമാര്‍ പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഉണ്ണി ബാലകൃഷ്ണന്‍ പുസ്തകം പ്രകാശനം ചെയ്തു.
കവിയും ഗാന രചയിതാവുമായ ഉമ്പാച്ചി, യാത്രികനും എഴുത്തുകാരനുമായ സജി മാര്‍ക്കോസ്, പി.ഉണ്ണികൃഷ്ണന്‍, പുസ്തകോത്സവ കണ്‍വീനര്‍ ഹരീഷ് നായര്‍ എന്നിവര്‍ പങ്കെടുത്തു.

മ്യാന്മാറിലെ ഇന്ത്യന്‍ വംശജരുടെ ചരിത്രത്തിലൂടെ രോഹിങ്ക്യന്‍ സംഘര്‍ഷത്തിന്റെയും മനുഷ്യക്കടത്തിന്റെയും പലായനങ്ങളുടെയും, പൗരത്വ രാഷ്ട്രീയത്തിന്റെയും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് റങ്കൂണ്‍സ്രാപ്പ്.

ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന പുസ്തകോത്സവം ഡിസംബര്‍ 8ന് അവസാനിക്കും.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യുക

Leave A Reply