സമകാലികവും പ്രശ്‌നകലുഷിതവുമായ സ്ത്രീഅനുഭവങ്ങളുടെ നേര്‍സാക്ഷ്യം…!
പ്രശസ്ത എഴുത്തുകാരി ഗ്രേസിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് രണ്ടു ചരിത്രകാരന്‍മാരും ഒരു യുവതിയും. സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട പതിനഞ്ചുകഥകളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം. സമകാലികവും പ്രശ്‌നകലുഷിതവുമായ സ്ത്രീ-അനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ് ഇതിലെ കഥകള്‍. കുടുംബബന്ധങ്ങളില്‍, യാത്രാവേളകളില്‍, ആള്‍ക്കൂട്ടങ്ങളില്‍ അപരിചിതയും അബലയുമാകുന്ന ഒരു കഥാപാത്രം മാത്രമായിത്തീരുന്നവരല്ല സ്ത്രീ എന്നത്. ഈ ഒരു പ്രപഞ്ചസത്യം പ്രതിധ്വനിയോടെ പല കഥകളിലും മുഴങ്ങുന്നുണ്ട്. ആധുനികോത്തര ലോകാവസ്ഥകളെ ഊര്‍ജ്ജസ്വലമായി പരാവര്‍ത്തനം ചെയ്യുന്ന കഥകള്‍.
പെണ്ണിന്റെ ആന്തരിക ലോകത്തെ ഏറെ വ്യത്യസ്തമായി അവതരിപ്പിച്ച കഥാകാരിയാണ് ഗ്രേസി. ലളിതമായ പ്രമേയങ്ങള്‍ കൊണ്ടുതന്നെ അസാധാരണമായ ഉള്‍ക്കാഴ്ചകളിലേക്ക് വായനക്കാരെ നയിക്കുന്ന രചനകളാണ് ഗ്രേസിയുടേത്. പെണ്ണെന്നാല്‍ വെറും ഭോഗവസ്തു അല്ലെങ്കില്‍ ശരീരം മാത്രമാണെന്ന് ആവര്‍ത്തിച്ചു ഊട്ടിയുറപ്പിക്കുന്ന ആണധികാര പൊതുബോധത്തെ പലപ്പോഴും ഗ്രേസിയുടെ കഥകള്‍ ചോദ്യം ചെയ്യുന്നു.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഗ്രേസിയുടെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.