വായനാദിനത്തില്‍ ‘മാമ ആഫ്രിക്ക’ വായിക്കാന്‍ ആരംഭിച്ചുവെന്ന് രമേശ് ചെന്നിത്തല
വായനാദിനത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്റെ മാമ ആഫ്രിക്കയെന്ന പുതിയ നോവല്‍ വായിക്കാന്‍ ആരംഭിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നത്തെ എഴുത്തുകാരില്‍ തനിക്ക് ഏറെയിഷ്ടമുള്ള എഴുത്തുകാരനാണ് ടി.ഡി രാമകൃഷ്ണനെന്നും ആകാംക്ഷ ഉണര്‍ത്തുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ അവതരണ ശൈലി ഏറെ ആകര്‍ഷിക്കുന്നുവെന്നും രമേശ് ചെന്നിത്തലയുടെ കുറിപ്പില്‍ പറയുന്നു.
“വായനാദിനത്തില്‍ ഇന്ന് വായിക്കാന്‍ തുടങ്ങിയ പുസ്തകം മാമ ആഫ്രിക്ക ആണ്. ഇന്നത്തെ എഴുത്തുകാരില്‍ എനിക്ക് ഏറെ ഇഷ്ടമുള്ള എഴുത്തുകാരനാണ് ടി. ഡി. രാമകൃഷ്ണന്‍. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ആല്‍ഫ,ഫ്രാന്‍സിസ് ഇട്ടിക്കോര തുടങ്ങിയ അദ്ദേഹത്തിന്റെ എല്ലാപുസ്തകങ്ങളും ഏറെ ആഹ്ലാദത്തോടെയാണ് ഞാന്‍ വായിച്ചുതീര്‍ത്തത്. പുസ്‌തകങ്ങളെക്കുറിച്ച് പ്രിയഎഴുത്തുകാരനുമായി ഏറെ സംസാരിച്ചിട്ടുണ്ട്. ആകാംക്ഷ ഉണര്‍ത്തുന്ന രീതിയിലുള്ള അവതരണ ശൈലി ഏറെ ആകര്‍ഷിക്കുന്നു.” രമേശ് ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു.
Comments are closed.