‘രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍’ പ്രകാശനം ചെയ്തു
പ്രൊഫ ജി ദിലീപന്‍ രചിച്ച് ഡി സി ബുക്‌സ്് പ്രസിദ്ധീകരിച്ച ‘രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍ എന്ന പുസ്തകം തൃശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന എഴുത്തുകാരന്‍ കെ സി നാരായണന്‍ കവി അന്‍വര്‍ അലിയ്ക്ക് നല്‍കി പ്രകാശിപ്പിച്ചു.
‘അധികാരത്തിനെതിരെയുള്ള വേറിട്ട സ്വരങ്ങള്‍ ജി ദിലീപന്റെ പുസ്തകത്തില്‍ കാണാം’ എന്ന് പ്രൊഫ എന്‍ അജയകുമാര്‍ പുസ്തകപരിചയം നടത്തി പറഞ്ഞു. രാമായണത്തിലെ കഥാപാത്രങ്ങളുടെ ധര്‍മ്മസഞ്ചാരങ്ങളെ പഠിക്കുന്ന പുസ്തകം എന്ന് കെ സി നാരായണന്‍ അഭിപ്രായപ്പെട്ടു.’രാമായണത്തിന്റെ സമകാലിക കാഴ്ച്ച രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങളില്‍ നിറഞ്ഞിരിക്കുന്നു എന്ന് പ്രൊഫ. പി പി രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ വിശകലനങ്ങള്‍ക്കപ്പുറം ഇതിഹാസങ്ങളുടെ സത്ത തിരിച്ചറിയുന്ന അപൂര്‍വ്വം രചനകളിലൊന്നാണ് ഈ പുസ്തകം’ എന്ന കവി അന്‍വര്‍ അലി പറഞ്ഞു. അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ തുടങ്ങുന്ന സീത അന്വേഷണത്തിന്റെ ബാക്കിപത്രമാണ് ഈ പുസ്തകം എന്ന് മറുപടി പ്രസംഗത്തില്‍ പ്രൊഫ ജി ദിലീപന്‍ പറഞ്ഞു.
ജയാനന്ദന്‍ സ്വാഗതവും അശോകന്‍ നന്ദിയും പ്രകടിപ്പിച്ചു പ്രൊഫ. ഷെറിന്‍ ഉപ്പോട് സന്നിഹിതയായിരുന്നു പുസ്തകം ഡി സി ബുക്ക്‌സില്‍ ലഭ്യമാണ്.
Comments are closed.