DCBOOKS
Malayalam News Literature Website

നാലമ്പലദര്‍ശനം എങ്ങനെ വേണം?

അനിൽകുമാർ വലിയവീട്ടിൽ രചിച്ച  ‘രാമായണമാസവും നാലമ്പലതീർത്ഥാടനവും എന്ന പുസ്തകത്തില്‍ നിന്നും 

ഒരേ ദിവസം ഒരേ നേരം വേണം നാലമ്പലദര്‍ശനം നടത്താന്‍ എന്നാണ് ചിട്ട. ശ്രീരാമനില്‍ തുടങ്ങുന്ന ദര്‍ശനം ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ കഴിഞ്ഞ് ശ്രീരാമനില്‍തന്നെ സമാപിക്കുന്നു. ദ്വാരകയില്‍ ദാരുകന്‍ തെളിക്കുന്ന രഥത്തില്‍ കയറിയിരുന്ന് ഈ ക്രമത്തില്‍തന്നെയാണ് ശ്രീകൃഷ്ണഭഗ വാനും രുഗ്മിണീദേവിയും ദര്‍ശനം നടത്തിയിരുന്നതെന്ന് കരുതപ്പെടുന്നു. അവനവനിലുള്ള ഈശ്വരചൈതന്യത്തെ സ്വയം Textതിരിച്ചറിയുന്നതിനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് യഥാര്‍ത്ഥ ഭക്തി. ഈശ്വരസാക്ഷാത്കാരമാണ് ഭക്തിയുടെ ആത്യന്തിക ലക്ഷ്യം. ലക്ഷ്യം ഒന്നാണെന്ന് വരികയും ഭക്തിയുടെ മാര്‍ഗ്ഗങ്ങള്‍ കാലാനുസരണം പലതായി കാണപ്പെടുകയും ചെയ്യുന്നു. കലിയുഗത്തില്‍ ഭക്തജനങ്ങള്‍ക്ക് ഏറ്റവും എളുപ്പമായ മാര്‍ഗ്ഗമാണ് തീര്‍ത്ഥയാത്ര. ഉപവാസം, ബ്രഹ്മചര്യം തുടങ്ങിയ ചിട്ടകളില്ലാതെ സാധാരണക്കാര്‍ക്ക് എളുപ്പം സ്വീകരിക്കാവുന്ന ഒന്നാണ് നാലമ്പല തീര്‍ത്ഥയാത്ര.

ശ്രീരാമന്‍ എവിടെയുണ്ടോ അവിടെ അനുസരണയുള്ള സേവന തല്‍പരനായി ലക്ഷ്മണനെയും കാണാം. അയോദ്ധ്യാപുരിയിലെ സുഖങ്ങളും സ്ഥാനമാനങ്ങളും ഉപേക്ഷിച്ച് സഹോദരധര്‍മ്മം പാലിക്കാന്‍ ജ്യേഷ്ഠന്റെ കൂടെ വനത്തിലേക്കു പോകുന്ന ലക്ഷ്മമണനോ, മാതാവ് വഞ്ചനയിലൂടെ സ്വജ്യേഷ്ഠനെ കാനനത്തിലേക്ക് അയച്ചെങ്കിലും അതിലൊട്ടും സന്തോഷിക്കാതെ, ഭരണം പിടിച്ചെടുക്കാതെ സഹോദരഭക്തിക്ക് മുന്നില്‍ നമ്രശിരസ്‌കനായി നിന്ന ഭരതനായ ശ്രേഷ്ഠന്‍.

ഭാരതത്തിന്റെ ഭരണസങ്കല്പത്തിന് അതിവിശിഷ്ട മാതൃകയായി ആഗ്രഹങ്ങള്‍ വെടിഞ്ഞ് അധികാരത്തിന്റെ ആഡംബരങ്ങളില്‍ നിന്ന് അകന്ന് ജ്യേഷ്ഠന്റെ കാലടിയുടെ ശബ്ദം കാതോര്‍ത്തിരുന്നു ഭരതന്റെ ആത്മശുദ്ധി. ജ്യേഷ്ഠന്റെ പാദുകങ്ങള്‍ പതിനാല് സംവത്സരം പൂജിച്ച് കാത്തിരുന്ന ഭരതന്‍ സഹോദരസ്‌നേഹത്തിന്റെ വ്യക്ത്യധിഷ്ഠിതമായ വിശിഷ്ട ചിത്രവും ഭരണരംഗത്തെ ഉദാത്ത മാതൃകാ ചിത്ര വുമാണ്. ബന്ധങ്ങള്‍ ബന്ധനങ്ങളാക്കി മാറുന്ന ഹൃദയശൂന്യ തയുടെ ലോകത്തില്‍ രാജ്യഭരണത്തില്‍ ഭരതനെ സഹായിക്കുവാന്‍ സര്‍വ്വ സുഖങ്ങളും ഉപേക്ഷിച്ച് മുനിവേഷത്തോടെ കഴിയുന്ന ശത്രുഘ്‌നന്‍.

ഇങ്ങനെ ഗുണസമ്പന്നരായ ദാശരഥികള്‍ നാല്‍വരുടെയും ക്ഷേത്രങ്ങള്‍ ക്രമപ്രകാരം ഒറ്റ ദിവസം ദര്‍ശനം ചെയ്യുക എന്നത് ആനന്ദകരവും മോക്ഷദായകവുമായി മലയാളികള്‍ ഇന്നും ആചരിക്കുന്നു.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.