DCBOOKS
Malayalam News Literature Website

ലോകത്ത് എവിടെയാണെങ്കിലും ഇനി രാമായണപാരായണം മുടങ്ങില്ല; രാമായണം ഇപ്പോള്‍ ഇ-ബുക്കായും!

ലോകത്തെവിടെയുള്ള മലയാളികള്‍ക്കും രാമായണം വിരല്‍ത്തുമ്പില്‍ ലഭ്യമാക്കിയിരിക്കുകയാണ് ഡിസി ബുക്‌സ്. തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം, എസ് ഗുപ്തന്‍ നായരുടെ രാമായണം, വി.എസ് നായരുടെ ഗദ്യാഖ്യാനത്തോട് കൂടിയ Thunchath Ezhuthachchan-Adhyathmaramayanamവാല്മീകിരാമായണം, കുട്ടികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ വാല്മീകി രാമായണം എന്നീ പുസ്തകങ്ങളാണ് ഇ-ബുക്കുകളായി ലഭ്യമാക്കിയിരിക്കുന്നത്.

ഭാരതീയ സാഹിത്യത്തിന്റെ ഉറവവറ്റാത്ത സ്രോതസ്സായി എന്നും നിലനില്‍ക്കുന്ന ഇതിഹാസകൃതിയാണ് വാല്മീകിരാമായണം. ഇതിവൃത്തത്തിന്റെ മഹത്ത്വത്താലും ആഖ്യാനത്തിന്റെ വശ്യതയാലും Prof S Guptan Nair-Ramayanam (Prof S Guptan Nair)കാലത്തെ അതിജീവിച്ച് നിത്യനൂതനമായി നിലകൊള്ളാന്‍ ഈ ഇന്ത്യന്‍ ക്ലാസിക്കിനു കഴിഞ്ഞിരിക്കുന്നു. ലോകാന്തരങ്ങളിലും രാമകഥ സുവിദിതമായിത്തീര്‍ന്നിരിക്കുന്നു. പിതൃ-പുത്രബന്ധങ്ങളുടെ പവിത്രതയും സഹോദരസ്‌നേഹത്തിന്റെ ഉജ്ജ്വലിതമായ മഹനീയതയും രാമായണം ഉദ്‌ഘോഷിക്കുന്നു. ജീവിത പരീക്ഷണങ്ങളില്‍പ്പെട്ടുഴലുന്ന ആദര്‍ശമൂര്‍ത്തിയായ V S Nair-Ithihasapuranathrayam-Valmeekiramayanamരാമനും അഗ്നിപരീക്ഷയില്‍ മുഴുകുന്ന സീതയും ജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള ശക്തിയും ധൈര്യവും നല്‍കാന്‍ എന്നും നമുക്കു മുന്നിലുണ്ട്. കഠിനമായ ജീവിതവ്യഥകളെ സമചിത്തതയോടെ നേരിടാന്‍ രാമായണം നമ്മെ പഠിപ്പിക്കുന്നു. വാല്മീകിരാമായണത്തിന്റെ ലളിതവും വിശദവുമായ സമ്പൂര്‍ണ്ണ ഗദ്യാഖ്യാനങ്ങളാണ് വായനക്കാര്‍ക്ക് വിരല്‍ത്തുമ്പില്‍ ലഭ്യമാക്കിയിരിക്കുന്നത്.Prema Jayakumar-Valmeeki Ramayanam

രാമായണം ആദികാവ്യം മാത്രമല്ല അനശ്വരകാവ്യംകൂടിയാണ്. വഴിമുട്ടിനില്ക്കുന്ന ജീവിതപ്രതിസന്ധികളില്‍, ധര്‍മ്മാധര്‍മ്മചിന്തകളാല്‍ മനസ്സ് ഡോളായിതമാകുമ്പോള്‍ രാമായണം നമുക്കു വഴികാട്ടിയായിത്തീരുന്നു. വാല്മീകിയുടെ ആത്മാവിലേക്ക് കൈത്തിരികാട്ടുക എന്നുപറഞ്ഞാല്‍ ഭാരതത്തിന്റെ ആത്മാവിലേക്ക് വെളിച്ചംവീശുക എന്നാണര്‍ത്ഥം.

 

 

Comments are closed.