കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ അന്തരിച്ചു
ന്യൂഡൽഹി : കേന്ദ്ര മന്ത്രിയും എൽജെപി നേതാവുമായ രാം വിലാസ് പാസ്വാൻ അന്തരിച്ചു . കഴിഞ്ഞ ഏതാനും ആഴ്ചകളായി ആശുപത്രിയിലായിരുന്ന പാസ്വാൻ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.74 വയസ്സായിരുന്നു. മകൻ ചിരാഗ് പാസ്വാനാണ് മരണവിവരം അറിയിച്ചത്.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ് പസ്വാന്റെ വിയോഗം. കേന്ദ്രമന്ത്രിസഭയില്‍ ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകളായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. അഞ്ച് ദശാബ്ദകാലമായി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്ന പാസ്വാന്‍ ഇന്ത്യയിലെ അറിയപ്പെടുന്ന ദളിത് നേതാവാണ്.
Comments are closed.