അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ആരംഭിക്കുമെന്ന് അമിത് ഷാ
ഹൈദരാബാദ്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പു തന്നെ അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ആരംഭിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത് ഷാ ഇതു സൂചിപ്പിച്ചത്. 2019-ലെ തെരഞ്ഞെടുപ്പിന് മുമ്പു തന്നെ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് അദ്ദേഹം യോഗത്തില്‍ പറഞ്ഞതായി ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗം പെരാലാ ശേഖര്‍ജി ഹൈദരാബാദില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ ഹൈദരാബാദിലെത്തിയത്. തെരഞ്ഞെടുപ്പ് നേരത്തെയാകുമെന്നുള്ള അഭ്യൂഹങ്ങള്‍ ശരിയല്ലെന്നും സംസ്ഥാനത്ത് അധികാരത്തിലെത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അമിത് ഷാ സംസ്ഥാന നേതൃത്വത്തോട് ആഹ്വാനം ചെയ്തു.
Comments are closed.