DCBOOKS
Malayalam News Literature Website

രണ്ട് ലക്ഷത്തിലധികം കോപ്പികള്‍ പിന്നിട്ട് ‘റാം C/O ആനന്ദി’

മലയാളത്തിന്റെ വായനായുവത്വം ഏറ്റെടുത്ത അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ എന്ന നോവല്‍ രണ്ടു ലക്ഷം കോപ്പികള്‍ പിന്നിട്ട് വിജയയാത്ര തുടരുന്നതിന്റെ ആഘോഷം തിരുവനന്തപുരത്തെ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി (DCSMAT) ക്യാമ്പസിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്നു. ശശി തരൂരും അഖില്‍ പി ധര്‍മ്മജനും പരിപാടിയില്‍ പങ്കെടുത്തു.

സമീപകാലത്ത് ശ്രദ്ധേയമായ പുസ്തകങ്ങളിലൊന്നാണ് ‘റാം c/o ആനന്ദി’ .  കേരളപൊലീസ്, കെ എസ് ആര്‍ സി, മില്‍മ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും പല പ്രമുഖ ബ്രാന്‍ഡുകളും നോവലിന്റെ കവര്‍ച്ചിത്രത്തെ അനുകരിച്ച് തയ്യാറാക്കിയ പരസ്യങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

ആലപ്പുഴ ജില്ലയിലെ ഒരു തീരദേശ ഗ്രാമത്തിൽ നിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും വേണ്ടി ചെന്നൈ നഗരത്തിലേക്ക് ചേക്കേറിയ ശ്രീറാം എന്ന യുവാവിന്റെ ജീവിതത്തിൽ ചുരുങ്ങിയ കാലയളവിൽ നടക്കുന്ന വിചിത്രസംഭവങ്ങ ളുടെ കഥയാണ് “റാം C/O ആനന്ദി” പറയുന്നത്.  റാമിനും, ആനന്ദിക്കും, മല്ലിക്കും, വെട്രിക്കും, രേഷ്മക്കും, പാട്ടിക്കുമൊപ്പം മനോഹരമായ ഒരു യാത്രയ്ക്കാണ് അഖിൽ പി ധർമ്മജൻ വായനക്കാരെ ക്ഷണിക്കുന്നത്.  ഒരു സിനിമാറ്റിക് നോവൽ എന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ പുസ്തകം വായനക്കാരുടെ പ്രതീക്ഷ തെല്ലും തെറ്റിച്ചില്ല എന്ന് തന്നെ ഉറപ്പിച്ചു പറയുകയാണ് പുസ്തകത്തിന് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന പ്രതികരണവും പുത്തൻ ട്രെൻഡുകളും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

സ്‌പെഷ്യല്‍ എഡിഷന്‍ പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

ശശി തരൂരിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.