‘റാം C/O ആനന്ദി’ ; ആദ്യപ്രതി അഖില്‍ പി ധര്‍മ്മജന്‍ നേരിട്ട് കൈമാറുന്നു
അഖില്‍ പി ധര്‍മ്മജന്റെ ഏറ്റവും പുതിയ പുസ്തകം ‘റാം C/O ആനന്ദി‘ പ്രീബുക്ക് ചെയ്തവരില്‍ നിന്നും തിരഞ്ഞെടുത്ത ഒരു ഭാഗ്യശാലിക്ക് എഴുത്തുകാരന്‍ ആദ്യ കോപ്പി നേരിട്ട് എത്തിച്ചു നല്‍കുന്നു. മൂവാറ്റുപുഴ സ്വദേശിനിയായ അഞ്ജലി മാത്യുവാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലി.
പ്രണയം, സൗഹൃദം, പ്രതികാരം, യാത്ര എല്ലാചേരുവകളും ചേര്‍ത്തെഴുതിയ
നോവലാണ് അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി‘. ഒരു സിനിമ കാണാനായി ടിക്കറ്റെടുത്ത അതേ മനസ്സോടെ നിങ്ങള്‍ക്ക് ഈ നോവലിനെ കാണാം. ചെന്നൈ ഉള്‍പ്പെട്ട തമിഴ്‌നാട്ടിലെ കുറച്ചു പ്രദേശങ്ങളാണ് കഥാപശ്ചാത്തലം.
Comments are closed.