DCBOOKS
Malayalam News Literature Website

സോഷ്യല്‍മീഡിയ പരസ്യങ്ങളില്‍ ട്രെന്‍ഡായി ‘റാം c/o ആനന്ദി’ കവര്‍ച്ചിത്രം

സോഷ്യല്‍ മീഡിയ പരസ്യങ്ങളില്‍ പുത്തന്‍ ട്രെന്‍ഡായി അഖില്‍ പി ധര്‍മ്മജന്റെ നോവല്‍ ‘റാം c/o ആനന്ദി’  യുടെ കവര്‍ച്ചിത്രം. അമൂല്യ, മില്‍മ, ഓക്‌സിജന്‍, ടൈറ്റന്‍, നെല്ലറ, അല്‍ഹിന്ദ് ഹോളിഡേയ്‌സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളും കേരള ഗ്രാമീണ്‍ ബാങ്ക്, ഡോട്ടിന്‍ Textഅക്കാദമി, ഇടം റെസ്‌റ്റൊറന്റ്, ഐസിഎംസ്, എന്‍സ്‌കൂള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളും ഹോട്ടലുകളും  ‘റാം c/o ആനന്ദി’ യുടെ കവര്‍ച്ചിത്രം പരസ്യ ക്രിയേറ്റീവുകൾക്കായി ഉപയോഗിച്ചിട്ടുണ്ട്. കവറിൽ  ‘റാം c/o ആനന്ദി’  എന്ന് എഴുതിയിരിക്കുന്ന സ്ഥലത്ത് ബ്രാൻഡ് നെയിം ചേർത്ത് മനോഹരമായ പരസ്യവാചകങ്ങളോടും ചിത്രങ്ങളോടും കൂടിയാണ് കവർച്ചിത്രത്തെ ഉപയോഗിച്ചിരിക്കുന്നത്. വിവിധ രാഷ്ട്രീയപാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിലും ‘റാം c/o ആനന്ദി’  കാണാം.
ഹരിണ്‍ കൈരളി പുന്നപ്രയാണ് പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ കുറേ മാസങ്ങളായി സോഷ്യല്‍മീഡിയയും യുവത്വവും ഏറെ ആഘോഷമാക്കിയ നോവലാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’. ആലപ്പുഴ ജില്ലയിലെ ഒരു തീരദേശ ഗ്രാമത്തിൽ നിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും വേണ്ടി ചെന്നൈ നഗരത്തിലേക്ക് ചേക്കേറിയ ശ്രീറാം എന്ന യുവാവിന്റെ ജീവിതത്തിൽ ചുരുങ്ങിയ കാലയളവിൽ നടക്കുന്ന വിചിത്രസംഭവങ്ങ ളുടെ കഥയാണ് “റാം C/O ആനന്ദി” പറയുന്നത്.  റാമിനും, ആനന്ദിക്കും, മല്ലിക്കും, വെട്രിക്കും, രേഷ്മക്കും, പാട്ടിക്കുമൊപ്പം മനോഹരമായ ഒരു യാത്രയ്ക്കാണ് അഖിൽ പി ധർമ്മജൻ വായനക്കാരെ ക്ഷണിക്കുന്നത്.  ഒരു സിനിമാറ്റിക് നോവൽ എന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ പുസ്തകം വായനക്കാരുടെ പ്രതീക്ഷ തെല്ലും തെറ്റിച്ചില്ല എന്ന് തന്നെ ഉറപ്പിച്ചു പറയുകയാണ് പുസ്തകത്തിന് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന പ്രതികരണവും പുത്തൻ ട്രെൻഡുകളും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

 

 

 

 

Comments are closed.