രാജേഷ് ഖന്നയുടെ ജന്മവാര്‍ഷികദിനം
പ്രമുഖ ബോളിവുഡ് നടനായിരുന്ന രാജേഷ് ഖന്ന 1942 ഡിസംബര്‍ 29-ന് പഞ്ചാബിലെ അമൃത്സറിലാണ് ജനിച്ചത്. 1966-ലാണ് ആദ്യചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയിലെത്തിയതോടെയാണ് ഇദ്ദേഹം രാജേഷ് ഖന്ന എന്ന പേരു സ്വീകരിക്കുന്നത്. ദേശീയതലത്തില്‍ പ്രതിഭകളെ കണ്ടെത്തുന്നതില്‍ നടന്ന ഒരു മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുകയും അതിനുശേഷമാണ് ആഖ്‌രി രാത് എന്ന ചിത്രത്തില്‍ അവസരം ലഭിക്കുകയുമായിരുന്നു.
1969 മുതല്‍ 74 വരെയായിരുന്നു ഖന്നയുടെ സിനിമാ ജീവിതത്തിലെ സുവര്‍ണകാലം. അദ്ദേഹത്തിന്റെ 15 ചിത്രങ്ങള്‍ ആ കാലയളവില്‍ സൂപ്പര്‍ ഹിറ്റുകളായി. പിന്നീട് ചില പരാജയ ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് മങ്ങലേല്‍പ്പിച്ചെങ്കിലും 1980-കളില്‍ അമര്‍ദീപ്, ആഞ്ചല്‍ എന്നീ ചിത്രങ്ങളിലൂടെ ഇദ്ദേഹം തിരിച്ചു വന്നു. 1990-കളില്‍ അദ്ദേഹം സിനിമാഭിനയം കുറച്ച് രാഷ്ട്രീയത്തിലേക്ക് തിരിയുകയും ചെയ്തു. 1991-ല്‍ കോണ്‍ഗ്രസ്സ് (ഐ) സ്ഥാനാര്‍ത്ഥിയായി ന്യൂഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച രാജേഷ് ഖന്ന 1996 വരെ പാര്‍ലമെന്റംഗമായി പ്രവര്‍ത്തിച്ചു.
1999-ലും 2000-ലും ചില ചിത്രങ്ങളില്‍ അഭിനയിച്ചു. 2007-ല്‍ അഭിനയ രംഗത്ത് വീണ്ടും സജീവമാകാന്‍ തുടങ്ങി. 2010-ല്‍ പുറത്തിറങ്ങിയ ദോ ദിലോം കെ ഖേല്‍ മേം ആണ് അവസാന സിനിമ. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ ലഭിച്ച അദ്ദേഹത്തിന് 2008-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചു. 2012 ജൂലൈ 18-ന് അദ്ദേഹം അന്തരിച്ചു.
Comments are closed.