DCBOOKS
Malayalam News Literature Website

കല്‍ഹണന്റെ ‘രാജതരംഗിണി’; മലയാള പരിഭാഷ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഓര്‍ഡര്‍ ചെയ്യാം!

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച മഹാകവിയും ചരിത്രകാരനും കശ്മീര്‍ മഹാമന്ത്രിയായിരുന്ന ചെമ്പകപ്രഭുവിന്റെ പുത്രനുമായ കല്‍ഹണന്‍ രചിച്ച ചരിത്രകാവ്യമാണ് രാജതരംഗിണി. പണ്ഡിതശ്രേഷ്ഠനായ വിദ്വാന്‍ ടി കെ രാമന്‍ മേനോനാണ് ഈ സംസ്‌കൃത മഹാകാവ്യത്തിന്റെ മലയാള ഗദ്യവിവര്‍ത്തനം നടത്തിയത്. പ്രിയദര്‍ശനി പബ്ലിക്കേഷന്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മലയാള പരിഭാഷ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും  ഇപ്പോള്‍ പ്രിയവായനക്കാര്‍ക്ക് ലഭ്യമാണ്.

ബിസി 1148 മുതല്‍ എസി 1149 വരെയുള്ള കശ്മീരിന്റെ ചരിത്രമാണ് ഗ്രന്ഥം പറയുന്നത്. കശ്മീരിനെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ വിവരങ്ങളാണ് രാജതരംഗിണി എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം. കശ്മീര്‍ ഭരിച്ച രാജവംശങ്ങളെക്കുറിച്ച് ഈ സംസ്‌കൃതഗ്രന്ഥം വിശദമായി പറയുന്നു. രാജാക്കന്മാരെ കുറിച്ചു മാത്രമല്ല അവരുടെ സൈനിക മുന്നേറ്റങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍, രാജകൊട്ടാരത്തിലെ ജീവിതരീതികളെക്കുറിച്ചും ദര്‍ബാറിനെ അലങ്കരിച്ച പണ്ഡിതന്മാരെക്കുറിച്ചുമൊക്കെ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. കശ്മീരിന്റെ ക്രമാനുഗതമായ ചരിത്രത്തെക്കുറിച്ചുള്ള ഒരു നിദര്‍ശനം ഇതിന്റെ പ്രത്യേകതയാണ്.

1148 ല്‍ ആണ് ഈ കൃതി രചിയ്ക്കപ്പെട്ടതെന്നു കരുതുന്നു. എട്ടു തരംഗങ്ങളിലായി അശോകചക്രവര്‍ത്തിയുടെ കാലം മുതല്‍ക്കുള്ള ചരിത്രം ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്.  ലോകത്തിലെ സമാനതകളില്ലാത്ത ചരിത്രകാവ്യം എന്ന് ‘രാജതരംഗിണി’യെ വിശേഷിപ്പിക്കാം.

സംസ്‌കൃത പണ്ഡിതനും കവിയുമായിരുന്ന കല്‍ഹണന്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ കശ്മീരില്‍ ജീവിച്ചിരുന്നതായി രേഖകള്‍ പറയുന്നു.

‘രാജതരംഗിണി’യെ ഏറ്റവും പഴയ ചരിത്രഗ്രന്ഥമായി ആധുനിക ചരിത്രപണ്ഡിതര്‍ പോലും വിശേഷിപ്പിച്ചിട്ടുണ്ട്. ഓറല്‍ സ്‌റ്റെയ്ന്‍ എന്ന പാശ്ചാത്യന്‍ ഏതാണ്ട് 150 വര്‍ഷം മുമ്പ് ഈ ഗ്രന്ഥം രണ്ട് വാല്യങ്ങളിലായി തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും ഇതിന്റെ വിവര്‍ത്തനങ്ങള്‍ ലഭ്യമാണ്.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.