റിലീസിനു പിന്നാലെ കാലാ ഇന്റര്‍നെറ്റില്‍
വിവാദങ്ങള്‍ക്കൊടുവില്‍ ഇന്ന് റിലീസായ രജനീകാന്തിന്റെ ചിത്രം കാലയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. റിലീസിങ്ങിന് തൊട്ടു മുമ്പ് രാവിലെ 5.28 നാണ് ചിത്രം ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുന്നത്. റെഡ് ഐ എന്ന അഡ്മിനാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്.
തമിഴ് റോക്കേഴ്‌സിന്റെ സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. കാവേരി വിഷയവുമായി ബന്ധപ്പെട്ട് കാലയുടെ റിലീസ്‌കര്‍ണാടകയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ചിത്രത്തിന്റെ റിലീസിങ് തടയാനാകില്ലെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയുന്നു.
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘കാല’ നിര്‍മ്മിച്ചിരിക്കുന്നത് നടനും രജനികാന്തിന്റെ മകളുടെ ഭര്‍ത്താവുമായ ധനുഷ് ആണ്.
Comments are closed.