മുരളി ചീരോത്തിന് രാജാ രവിവർമ്മ സമ്മാൻ
ന്യൂഡൽഹി: രാജസ്ഥാൻ ആസ്ഥാനമായുള്ള മേഘ് മണ്ഡൽ സൻസ്ഥാൻ നൽകുന്ന ഈ വർഷത്തെ രാജാ രവിവർമ സമ്മാൻ കേരള ലളിതകലാ അക്കാദമി ചെയർപേഴ്സണും പ്രശസ്ത വിഷ്വൽ ആർട്ടിസ്റ്റുമായ മുരളി ചീരോത്ത് അടക്കം 8 പേർക്ക് സമ്മാനിക്കും. ജതിൻ ദാസ്, ജി. ആർ. ഇറണ്ണ, ബിമൻ ബിഹാരി ദാസ്, പ്രതുൽ ദാഷ്, നൈന ദലാൽ, ഫർഹാദ് ഹുസൈൻ, ജയ് പ്രകാശ് എന്നിവരാണ് ഈ പുരസ്കാരം നേടിയ മറ്റ് കലാകാരന്മാർ. സമകാലീന ഇന്ത്യൻ ദൃശ്യകലയ്ക്ക് നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് ഇവർക്ക് പുരസ്കാരം നൽകുന്നത്.
ഡൽഹി ലോധി റോഡിലുള്ള ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിലെ സ്റ്റെയിൻ ഓഡിറ്റോറിയത്തിൽ നവംബർ 4 തിങ്കളാഴ്‌ച 3 മണിക്ക് നടക്കുന്ന ഏഴാമത് രാജാ രവിവർമ ചിത്രകാർ സമ്മാൻ സമാരോഹ് – ചിതാഞ്ജലി 2024ൽ പുര സ്കാരങ്ങൾ സമ്മാനിക്കുമെന്ന് മേഘ്മണ്ഡൽ സൻ സ്ഥാൻ സെക്രട്ടറി വിംലേഷ് ബ്രിജ്വാൾ പറഞ്ഞു.
Comments are closed.