മലയാളിയായ രാജ് സുബ്രഹ്മണ്യം ഫെഡ്എക്‌സ് മേധാവി
വാഷിങ്‌ടൺ : യുഎസ് മൾട്ടിനാഷണൽ കൊറിയർ ഡെലിവറി കമ്പനിയായ ഫെഡ്എക്‌സ് കോർപ്പിന്‍റെ പുതിയ സിഇഒ ആയി മലയാളിയായ രാജ് സുബ്രഹ്മണ്യം ചുമതലയേൽക്കും. ഫ്രെഡ് സ്‌മിത്ത് ജൂൺ ഒന്നിന് പടിയിറങ്ങുന്ന ഒഴിവിലേക്കാണ് സുബ്രഹ്മണ്യത്തിന്‍റെ നിയമനം. സ്‌മിത്ത് കമ്പനിയുടെ എക്‌സിക്യുട്ടീവ് ചെയർമാനായി തുടരും.
ഏകദേശം അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കമ്പനിയുടെ തലപ്പത്ത് നിന്ന് സ്ഥാപകന്‍ കൂടിയായ ഫ്രെഡറിക് സ്മിത്ത് ഒഴിയുന്നത്. ജൂണ്‍ ഒന്നിന് സ്ഥാനമൊഴിയുന്ന സ്മിത്തിന്റെ പിന്‍ഗാമിയായി ഡയറക്ടര്‍ ബോര്‍ഡിന് ഒറ്റ പേരേ ഉണ്ടയിരുന്നുള്ളു. അതാണ് രാജ് സുബ്രഹ്‌മണ്യം.
രാജ് സുബ്രഹ്മണ്യം മാത്രമല്ല മകൻ അർജുൻ രാജേഷ്, സഹോദരൻ രാജീവ് സുബ്രഹ്മണ്യം എന്നിവരെല്ലാം ഫെഡ്എക്സിൽ തന്നെയാണ് ജോലി ചെയ്യുന്നത്. രാജിന്റെ ഭാര്യ ഉമ സുബ്രഹ്മണ്യം നേരത്തെ ഫെഡ്എക്സിലായിരുന്നു.
തിരുവനന്തപുരം സ്വശേദിയായ രാജ് സുബ്രഹ്‌മണ്യം ഐ.ഐ.ടി. ബോംബെയിൽ നിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. 1989-ല്‍ അതേ മേഖലയില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനായി അദ്ദേഹം അമേരിക്കയ്ക്കു പറന്നു. തുടര്‍ന്ന് ഓസ്റ്റിനിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാര്‍ക്കറ്റിങ്ങിലും ഫിനാന്‍സിലും എം.ബി.എ. ബിരുദം നേടി.
Comments are closed.