DCBOOKS
Malayalam News Literature Website

രാജ് കപൂറിന്റെ ഭാര്യ കൃഷ്ണ രാജ് അന്തരിച്ചു

ദില്ലി: അന്തരിച്ച പ്രശസ്ത ബോളിവുഡ് നടന്‍ രാജ് കപൂറിന്റെ ഭാര്യ കൃഷ്ണ രാജ് കപൂര്‍ (87) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ച അഞ്ച് മണിയോടെ ദില്ലിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചെമ്പൂര്‍ ശ്മശാനത്തില്‍ നടത്തും.

1964-ലാണ് രാജ് കപൂര്‍ കൃഷ്ണയെ വിവാഹം ചെയ്തത്. രണ്‍ധീര്‍ കപൂര്‍, ഋഷി കപൂര്‍, രാജീവ് കപൂര്‍, റിമ ജെയ്ന്‍, റിതു നാന എന്നിവര്‍ മക്കളാണ്, നടന്‍ രണ്‍ബീര്‍ കപൂര്‍, കരീന കപൂര്‍, കരിഷ്മ കപൂര്‍ എന്നിവര്‍ ചെറുമക്കളാണ്,

കൃഷ്ണയുടെ നിര്യാണത്തില്‍ ബോളിവുഡ് താരങ്ങളടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

Comments are closed.